Jairam Ramesh | Photo: PTI
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററിക്ക് രാജ്യത്ത് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. രാജ്യത്ത് സെൻസർഷിപ്പ് നടപ്പിലാക്കിത്തുടങ്ങിയെന്ന് കോൺഗ്രസ് നേതാവ് ജയ് റാം രമേശ് പറഞ്ഞു. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ പ്രസംഗ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു കോൺഗ്രസിന്റെ വിമർശനം.
വീഡിയോ അപകീർത്തിപരമാണെങ്കിൽ എന്തുകൊണ്ടാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ് രാജധർമത്തെക്കുറിച്ച് (ഭരണ കര്‍ത്തവ്യം) ഓർമ്മിപ്പിച്ചതെന്നും അദ്ദേഹം ട്വീറ്റിൽ ചോദിച്ചു.
'പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും ബി.ബി.സിയുടെ പുതിയ ഡോക്യുമെന്ററി അപകീർത്തിപരമെന്നാണ് പറയുന്നത്. പിന്നെ എന്തിനാണ്, 2002ൽ പ്രധാനമന്ത്രിയായിരുന്നു വാജ്പേയ് പുറത്തുപോകാൻ ശ്രമിച്ചത്? അദ്വാനി രാജിഭീഷണി മുഴക്കിയപ്പോൾ സമ്മർദ്ദം ചെലുത്താതിരുന്നത് എന്തുകൊണ്ടാണ്? രാജധർമയെക്കുറിച്ച് വാജ്പേയി അദ്ദേഹത്തെ ഓർമ്മിപ്പിച്ചത് എന്തുകൊണ്ടാണ്?' ജയ് റാം രമേശ് ട്വീറ്റ് ചെയ്തു. വാജ്പേയിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ ഇതിനെതിരേ വലിയ എതിര്‍പ്പുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. കൊളോണിയല്‍ മനോഭാവത്തിന്റെ തുടര്‍ച്ച പ്രതിഫലിക്കുന്നതാണ് പ്രധാനമന്ത്രിക്കെതിരേയുള്ള ഡോക്യുമെന്ററിയെന്നും ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വിശദമായ ഗവേഷണത്തിന് ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന് ഇന്ത്യയുടെ വിമര്‍ശനത്തിന് പിന്നാലെ വിവാദത്തില്‍ ബിബിസി വിശദീകരണം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയില്‍ ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പങ്കുവയ്ക്കുന്നതിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്.
Content Highlights: Congress reacts after BJP blocks BBC film on PM Modi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..