കോണ്‍ഗ്രസിന്റേത് രാമക്ഷേത്ര വിരുദ്ധ സമരം-അമിത് ഷാ


സമരത്തിന് പിന്നില്‍ കോണ്‍ഗ്രസസിന് ഹിഡന്‍ അജണ്ടയുണ്ട്. സമരത്തിന്റെ കപടഭാവത്തില്‍ കോണ്‍ഗ്രസ് അവരുടെ പ്രീണന നയം വ്യാപിപ്പിക്കുകയാണ്

അമിത് ഷാ

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചതിലൂടെ അവര്‍ രാമക്ഷേത്ര വിരുദ്ധ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രീണന രാഷ്ട്രീയ നയവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുകയാണെന്നും അമിത് ഷാ പറഞ്ഞു.

സമരത്തിന് പിന്നില്‍ കോണ്‍ഗ്രസിന് ഹിഡന്‍ അജണ്ടയുണ്ട്. സമരത്തിന്റെ കപടഭാവത്തില്‍ കോണ്‍ഗ്രസ് അവരുടെ പ്രീണന നയം വ്യാപിപ്പിക്കുകയാണ്. എന്തിനാണ് എല്ലാ ദിവസവും സമരമെന്നും അമിത് ഷാ ചോദിച്ചു.

ആരേയും ഇന്നലെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ല, എവിടേയും പരിശോധന നടത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഇന്നലത്തെ ദിവസം സമരം നടത്തിയത്. 550 വര്‍ഷം പഴക്കമുള്ള ഒരു പ്രശ്‌നത്തിന് പരിഹാരമെന്നോണം പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസമാണ്. അതുകൊണ്ടാണ് ഇന്നുതെന്ന പ്രതിഷേധ ദിനമായി തിരഞ്ഞെടുത്തതെന്നാണ് തനിക്ക് തോന്നുന്നതെന്നും അമിത് ഷാ ആരോപിച്ചു. പ്രീണന രാഷ്ട്രീയം കോണ്‍ഗ്രസിനും രാജ്യത്തിനും നല്ലതല്ലെന്നും അമിത് ഷാ പറഞ്ഞു.

എന്നാല്‍ സമരത്തിന്റെ ഉദ്ദേശ്യ ലക്ഷ്യത്തെ വഴി തിരിച്ചുവിടാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് പ്രതികരിച്ചു. വിലക്കയറ്റം, ജി.എസ്.ടി, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരേയെല്ലാമുള്ള ജനാധിപത്യ സമരത്തെ മന:പൂര്‍വം വഴി തിരിച്ച് വിട്ട് ധ്രൂവീകരണം നടത്താനാണ് ശ്രമമെന്നും ആദ്ദേഹം ആരോപിച്ചു.

ഇന്നലെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചടക്കമുള്ള സമരപരിപാടികള്‍ക്കായിരുന്നു കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നത്. പക്ഷെ പരിപാടിക്ക് പോലീസ് അനുമതി നല്‍കാതായതോടെ പാര്‍ലമെന്റിന് മുമ്പിലായിരുന്നു സമരം. പ്രതിഷേധത്തിനിടെ രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എംപിമാരടക്കമുള്ളവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlights: Congress Protest Sends Anti-Ram Temple Message, Says Amit Shah

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented