രാഹുൽ ഗാന്ധി | Photo: ANI
ഡൽഹിയിൽ എം.പിമാരുടെ വീടുകൾ കേന്ദ്രീകരിച്ച് സമര പരിപാടിക്ക് കോൺഗ്രസ്. ഓരോ എം.പിമാരുടേയും വീടുകളിൽ പത്ത് പ്രവർത്തകരെ താമസിപ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ചയും ചോദ്യംചെയ്യുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശനിയും ഞായറും അവധി നൽകിയ ശേഷം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുമെന്നാണ് കോൺഗ്രസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ ശക്തമായ സമരപരിപാടിയിലേക്ക് കോൺഗ്രസ് കടക്കുന്നത്.
രാജ്യസഭാ എംപിമാരെ പോലീസ് മർദ്ദിച്ചത് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച കോൺഗ്രസ് നേതാക്കൾ ഉപരാഷ്ട്രപതിയെ കാണും. രാഷ്ട്രപതിയെ കണ്ട് സംഭവങ്ങൾ നേരിൽ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും കോൺഗ്രസ് നേതാക്കൾ നടത്തുന്നുണ്ട്. മുഴുവൻ എംപിമാരോടും ഞായറാഴ്ച ഡൽഹിയിൽ എത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ചോദ്യംചെയ്യൽ എത്ര മുന്നോട്ട് കൊണ്ടുപോയാലും സമരവും തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ പറഞ്ഞു. രാഷ്ട്രീയമായും മാനസികമായും രാഹുൽ ഗാന്ധിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ.ഡിയുടെ ചോദ്യംചെയ്യൽ. സമരപരിപാടികളുമായി ബന്ധപ്പെട്ട പൂർണ്ണരൂപം തയ്യാറായിവരുന്നതേയുള്ളുവെന്നും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു.
Content Highlights: congress protest in delhi - ED questioning Rahul Gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..