കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: സുതാര്യതയില്ലെന്ന് ജി 23; ആക്ഷേപങ്ങള്‍ തള്ളി നേതൃത്വം


കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ക്കെതിരേ ശക്തമായ എതിര്‍പ്പുയര്‍ത്തിയ ജി-23 തിരുത്തല്‍വാദിസംഘത്തെ തള്ളി പാര്‍ട്ടിയുടെ കേന്ദ്രതിരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ മിസ്ത്രിഇത് പാര്‍ട്ടിയുടെ ആഭ്യന്തര തിരഞ്ഞെടുപ്പാണെന്നും പൊതുമധ്യത്തില്‍ നടത്താനാകില്ലെന്നും പറഞ്ഞു. പക്ഷേ ആര്‍ക്ക് വേണമെങ്കിലും പി.സി.സി. ഓഫീസുകളിലെത്തി പേരുകള്‍ പരിശോധിക്കാമെന്നും ആവശ്യപ്പെടുന്നവര്‍ക്ക് ഇത് ലഭ്യമാക്കുമെന്നും മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.

വോട്ടര്‍മാരായി ഒമ്പതിനായിരം അംഗങ്ങള്‍ എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് മുതിര്‍ന്ന പ്രവര്‍ത്തകസമിതിയംഗം ആനന്ദ് ശര്‍മ ചോദ്യമുന്നയിച്ചതിനുപിന്നാലെ മനീഷ് തിവാരിയും കടുത്തവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ക്ലബ്ബ് തിരഞ്ഞെടുപ്പില്‍പ്പോലും കാണാത്ത നടപടികളാണിപ്പോഴത്തേതെന്ന് തിവാരി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമായിരിക്കണമെന്നും വോട്ടര്‍പട്ടിക കോണ്‍ഗ്രസിന്റെ വെബ്സൈറ്റിലൂടെ പൊതുവായി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരവും ഇതിനെ പിന്തുണച്ചിരുന്നു. താത്കാലിക വോട്ടര്‍പട്ടിക യഥാര്‍ഥ വോട്ടര്‍പട്ടികയല്ലെന്ന് തിവാരിക്ക് പിന്നാലെ കാര്‍ത്തി ചിദംബരവും അഭിപ്രായപ്പെട്ടു. എല്ലാ തിരഞ്ഞെടുപ്പിലും കൃത്യവും സമഗ്രവുമായ വോട്ടര്‍പട്ടിക വേണമെന്നും കാര്‍ത്തി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് ജനാധിപത്യരീതിയില്‍ മത്സരം നടക്കുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന് ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ ജനാധിപത്യക്രമം പാലിക്കാതെ രാഹുല്‍ഗാന്ധി മത്സരിച്ചാലും എതിര്‍ക്കണമെന്ന ചിന്തയിലാണ് ജി-23. എങ്കില്‍ മനീഷ് തിവാരിയോ പൃഥ്വിരാജ് ചവാനോ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന.

Content Highlights: Congress Prez Polls: As Rebels Raise Doubts on Process, Party Election Officer Calls Charges 'Basele


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented