വോട്ട് രേഖപ്പെടുത്തിയത് 96% പേർ, ഫലം ബുധനാഴ്ച; കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഖാർഗെയോ തരൂരോ?


കെ. അനൂപ് ദാസ്/മാതൃഭൂമി ന്യൂസ്

22 വര്‍ഷത്തിന് ശേഷം നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും 90 ശതമാനത്തിന് മുകളിലാണ് പോളിങ്. 68 പോളിങ് ബൂത്തുകളിലേയും ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിച്ച് എ.ഐ.സി.സി. ആസ്ഥാനത്തെ സ്‌ട്രോങ് റൂമിലേക്ക് മാറ്റും.

മല്ലികാർജുൻ ഖാർഗെയും ശശി തരൂരും |ഫോട്ടോ:PTI

ന്യൂഡൽഹി: കരുത്തോടെ കുതിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയിക്കണോ ശശി തരൂര്‍ നേതാവാകണോ എന്നതില്‍ കോണ്‍ഗ്രസ് വിധിയെഴുതി. 9,900 വോട്ടര്‍മാരില്‍ 96 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് പോരാട്ടം എന്ന് സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും വ്യക്തമാക്കി. ഏറെ കാത്തിരുന്ന ദിനം എന്ന് വോട്ട് ചെയ്യാനെത്തിയ സോണിയ ഗാന്ധി പറഞ്ഞു.

സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, പി. ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനത്തെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു. ഈ ബൂത്തിൽ 100 ശതമാനം പോളിങ് രേഖപ്പെടുത്തി. ഖാര്‍ഗെ ബംഗളൂരുവിലും തരൂര്‍ തിരുവനന്തപുരത്തും വോട്ട് ചെയ്തു. ഭാരത് ജോഡോ യാത്രയിലുള്ള വോട്ടര്‍മാര്‍ക്കായി പ്രത്യേകം പോളിങ് ബൂത്ത് ബെല്ലാരിയിൽ സജ്ജീകരിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 52 പേര്‍ ഈ ബൂത്തില്‍ വോട്ട് ചെയ്തു.



22 വര്‍ഷത്തിന് ശേഷം നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും 90 ശതമാനത്തിന് മുകളിലാണ് പോളിങ്. 68 പോളിങ് ബൂത്തുകളിലേയും ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിച്ച് എ.ഐ.സി.സി. ആസ്ഥാനത്തെ സ്‌ട്രോങ് റൂമിലേക്ക് മാറ്റും. ബുധനാഴ്ച രാവിലെ മുഴുവന്‍ ബാലറ്റും കൂട്ടിക്കലര്‍ത്തിയ ശേഷമാണ് എണ്ണിത്തുടങ്ങുക. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഗാന്ധി കുടുംബത്തിന്റെ ആശിര്‍വാദത്തിലും ശശി തരൂര്‍ മാറ്റത്തിനായുള്ള വോട്ടര്‍മാരുടെ ആഗ്രഹത്തിലും പ്രതീക്ഷ അര്‍പ്പിക്കുന്നു.

പ്രചാരണത്തിലുടനീളം പാര്‍ട്ടിയുടെ ഔദ്യോഗിക സംവിധാനത്തിന്റെ സഹായം ലഭിച്ച ഖാര്‍ഗെയ്ക്ക് വോട്ടെടുപ്പില്‍ വ്യക്തമായ മേല്‍ക്കോയ്മ ലഭിക്കാനാണ് സാധ്യത. ആര്‍ക്കും പിന്തുണയില്ല എന്ന് ഗാന്ധി കുടുംബം നിലപാട് എടുത്തെങ്കിലും അവരുടെ അടുത്ത അനുയായികള്‍ ഖാര്‍ഗെയുടെ പ്രചാരകരായി മാറിയത് തിരഞ്ഞെടുപ്പ് കാലത്ത് ഉടനീളം കണ്ടു. കേരളത്തില്‍ നിന്ന് പോലും പ്രധാന നേതാക്കള്‍ക്കിടയില്‍ നിന്ന് തരൂരിന് വലിയ പിന്തുണ ലഭിക്കാത്തതിന് കാരണം അതുതന്നെ. എന്നാല്‍, എം.കെ രാഘവന്‍, കെ.എസ് ശബരീനാഥ്, കെ.സി അബു തുടങ്ങി ചില വേറിട്ട ശബ്ദങ്ങള്‍ തരൂരിനായി നാട്ടില്‍ നിന്നും ഉയര്‍ന്നു.

തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ നേതാക്കള്‍ക്കെല്ലാം ഒരുമിച്ച് ചേര്‍ന്ന് പാര്‍ട്ടിയെ പ്രതാപത്തിലേയ്ക്ക് തിരികെയെത്തിക്കുവാന്‍ കഴിയുമോ എന്നതാണ് രാജ്യത്തെ കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് ആരംഭിക്കും.

Content Highlights: Congress Presidential Election 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented