ജി.23 നേതാക്കള്‍ യോഗം ചേര്‍ന്നു; മികച്ച സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് പ്രതികരണം


യോഗത്തിന് മനീഷ് തിവാരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനായി ശശി തരൂരും ദിഗ്വിജയ് സിങ്ങും മുകുള്‍ വാസ്‌നിക്കും വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ ജി.23 നേതാക്കള്‍ യോഗം ചേന്നു. ആനന്ദ് ശര്‍മയുടെ വീട്ടിലായിരുന്നു യോഗം. മികച്ച സ്ഥനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച അധ്യക്ഷ സോണിയാഗാന്ധിക്ക് നന്ദി പറയുന്നുവെന്നും യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു.

ജി.23 നേതാക്കളായ മനീഷ് തിവാരി, പൃത്വിരാജ് ചവാന്‍, ബി.എസ് ഹൂഡ, ആനന്ദ് ശര്‍മ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് മത്സരിക്കാനില്ലെന്ന് അറിയച്ചതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ്ങായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരിവേഷത്തിലുള്ള സ്ഥാനാര്‍ഥി. തുടര്‍ന്ന് മത്സരം ശശി തരൂരും, ദിഗ്വിജയ് സിങ്ങുമായിട്ടായിരിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് മുകുള്‍ വാസ്‌നിക്കും മത്സര രംഗത്തേക്ക് കടന്ന് വന്നത്.



നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ച ആണെന്നിരിക്കെ അവസാന നിമിഷം മറ്റാരെങ്കിലും മത്സര രംഗത്തുണ്ടാവുമോ എന്നാണ് പ്രവര്‍ത്തകരും ഉറ്റ് നോക്കുന്നത്.


Content Highlights: Congress presidential election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented