കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗഹ്‌ലോത്?, നിര്‍ണായക ചര്‍ച്ച നടന്നു, ഞായറാഴ്ച പ്രവര്‍ത്തക സമിതി


അശോക് ഗഹ്‌ലോത് സോണിയയ്‌ക്കൊപ്പം |ഫോട്ടോ:PTI

ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ചികിത്സാര്‍ഥം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തേക്ക് പോകും മുമ്പ് ഗഹ്‌ലോതുമായി നടത്തിയ ചര്‍ച്ചകളാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. ചുമതല ഏറ്റെടുക്കാന്‍ സോണിയ ഗെഹലോതിനോട് ആവശ്യപ്പെട്ടതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ചയായിരുന്നു ഇരുവരും തമ്മില്‍ അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള തിയതികള്‍ അന്തിമമാക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തക സമിതി ഞായറാഴ്ച വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യ പരിശോധനകള്‍ക്കായി വിദേശത്തേക്ക് പോകുന്ന സോണിയയെ മക്കളായ രാഹുലും പ്രിയങ്കയും അനുഗമിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറയിച്ചിട്ടുണ്ട്.



കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകാത്തതാണ് ചര്‍ച്ച മറ്റുനേതാക്കളിലേക്ക് തിരിഞ്ഞത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുള്ള രാഹുല്‍ കുടുംബത്തില്‍ നിന്ന് മറ്റുള്ളവരും ഈ സ്ഥാനത്തേക്ക് വരുന്നതില്‍ താത്പര്യം കാണിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എന്നതിനൊപ്പം നെഹ്‌റു കുടുംബവുമായി ദീര്‍ഘകാല അടുപ്പവും പ്രവര്‍ത്തന പരിചയവുമാണ് അശോക് ഗഹ്‌ലോതിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള പ്രധാന ഘടകമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഭരണപരവും സംഘടനാപരവുമായി ചുമതലകള്‍ വഹിച്ച് ശ്രദ്ധനേടിയുള്ള ഗഹ്‌ലോത് രാജീവ് ഗാന്ധിയുടെ വിശ്വസ്തനും കൂടിയായിരുന്നു.

അതേ സമയം ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ഗഹ്‌ലോത് നിഷേധിക്കുകയാണ്.' മാധ്യമങ്ങളിലൂടെയാണ് ഞാനിക്കാര്യങ്ങള്‍ അറിയുന്നത്. എനിക്കത് സംബന്ധിച്ച് ഒന്നും അറിയില്ല. എന്നെ ഏല്‍പ്പിച്ച ചുമതല ഞാന്‍ നിറവേറ്റുന്നു' പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഗഹ്‌ലോത് പ്രതികരിച്ചു. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി രാഹുല്‍ ചുമതല ഏറ്റെടുക്കുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേ സമയം നടപടിക്രമങ്ങള്‍ക്ക് ശേഷം അടുത്ത മാസം 21-ന് കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അന്തിമമാക്കുന്നതിനാണ് 28-ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ത്തിട്ടുള്ളത്.

Content Highlights: Congress president’s selection-Gehlot frontrunner


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented