മല്ലികാർജുൻ ഖാർഗെ, ശശി തരൂർ| Photo: Mathrubhumi
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞടുപ്പനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. മല്ലികാര്‍ജുന ഖാര്‍ഗെയും ശശി തരൂരുമാണ് മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതായി എ.ഐ.സി.സി തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി മാധ്യമങ്ങളെ അറിയിച്ചു.
ഒക്ടോബര്‍ 17-ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ രഹസ്യ ബാലറ്റ് വഴിയാണ് തിരഞ്ഞടുപ്പ്. 19-ന് വോട്ടെണ്ണല്‍ നടക്കുമെന്നും എത്രയും വേഗം ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരസ്യ പിന്തുണയെച്ചൊല്ലി തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍, സമവായത്തിനോ പത്രിക പിന്‍വലിക്കാനോ ഇല്ലെന്നും ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഖാര്‍ഗെക്ക് പിന്തുണയേറുന്നതാണ് തരൂരിനെ അതൃപ്തനാക്കിയത്.
Content Highlights: Congress President polls, shashi tharoor, mallikarjun kharge


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..