'നിശ്ശബ്ദമായിരുന്നില്ലെന്ന് ചരിത്രം ഓര്‍ക്കും'; തരൂരിന്റെ ട്വീറ്റ് പരാജയസൂചനയെന്ന് സോഷ്യല്‍ മീഡിയ


പ്രമുഖ ദേശീയനേതാക്കളെല്ലാം ഖാർഗെയെ പിന്തുണയ്ക്കുമ്പോൾ സാധാരണപ്രവർത്തകരും യുവ നേതാക്കളും കൂടെയുണ്ടെന്ന ആത്മവിശ്വാസമായിരുന്നു പ്രചാരണത്തിലുടനീളം തരൂർ പ്രകടിപ്പിക്കുന്നത്.

ശശി തരൂർ | Photo: മാതൃഭൂമി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. വോട്ടെടുപ്പ് ദിനമായ തിങ്കളാഴ്ച രാവിലെ ആയിരുന്നു തരൂരിന്റെ ട്വീറ്റ്. താൻ പരാജയപ്പെട്ടാലും പോരാടും എന്ന സൂചന നൽകിക്കൊണ്ടുള്ള ട്വീറ്റായിരുന്നു തരൂർ ട്വിറ്ററിൽ പങ്കുവെച്ചത്.

വര്‍ത്തമാനകാലം നിശ്ശബ്ദമായിരുന്നില്ലെന്ന് ചരിത്രം ഓര്‍ക്കാന്‍വേണ്ടി മാത്രം ഞങ്ങള്‍ ചില പോരാട്ടങ്ങള്‍ നടത്തുന്നു' എന്നായിരുന്നു ഹിന്ദിയിലുള്ള ട്വീറ്റ്. ഇത് പരാജയം ഉറപ്പിച്ചു കൊണ്ടുള്ള പ്രതികരണമാണ് എന്നതരത്തിലാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചകൾ.അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വേർതിരിവുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ ശശി തരൂർ തന്നെ രംഗത്തെത്തിയിരുന്നു. ആദ്യം പ്രചാരണം തുടങ്ങിയ ശശി തരൂരിന് ഒരാഴ്ചയ്ക്കുള്ളിൽ എത്താനായത് ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു. നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളുള്ള മല്ലികാർജുൻ ഖാർഗെയാകട്ടെ 27 സംസ്ഥാനങ്ങളിലെ നേതാക്കളേയും സന്ദർശിച്ചിരുന്നു. തിരഞ്ഞെടുപ്പുകളത്തിൽ തികഞ്ഞ വേർതിരിവാണെന്നും തന്നെക്കാണാൻ പി.സി.സി. അധ്യക്ഷന്മാരൊന്നും എത്തുന്നില്ലെന്നും ഡൽഹി പി.സി.സി. ആസ്ഥാനത്ത് തരൂർ പരസ്യമായി പരാതിപ്പെടുകയു ചെയ്തിരുന്നു. പിന്നാലെ മധ്യപ്രദേശിൽ പ്രചാരണത്തിനെത്തിയ തരൂരിനെ വരവേറ്റത് പി.സി.സി. അധ്യക്ഷൻ കമൽനാഥും പ്രതിപക്ഷനേതാവ് ഗോബിന്ദ് സിങ്ങും അടക്കമുള്ള മുതിർന്നനേതാക്കളായിരുന്നു.

പ്രമുഖ ദേശീയനേതാക്കളെല്ലാം ഖാർഗെയെ പിന്തുണയ്ക്കുമ്പോൾ സാധാരണപ്രവർത്തകരും യുവ നേതാക്കളും കൂടെയുണ്ടെന്ന ആത്മവിശ്വാസമായിരുന്നു പ്രചാരണത്തിലുടനീളം തരൂർ പ്രകടിപ്പിച്ചത്. സ്ഥാനാർത്ഥി ചർച്ചയുടെ പ്രാരംഭഘട്ടത്തിൽ ജി 23 നേതാക്കൾ തരൂരിനൊപ്പം ഉണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഖാർഗെയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ മനീഷ് തിവാരി അടക്കമുള്ള ജി 23 നേതാക്കൾ ഖാർഗെയെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.

Content Highlights: Congress President Poll: Tharoor Bracing for Defeat? Tweet Might Offer a Hint


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented