അപ്രതീക്ഷിത ട്വിസ്റ്റുകള്‍; കളത്തില്‍ തരൂരും ദിഗ്‌വിജയും, രാജസ്ഥാനില്‍ ഉടന്‍ പ്രശ്‌നപരിഹാരമെന്ന് KC


അനൂപ് ദാസ് കെ. | മാതൃഭൂമി ന്യൂസ്

ദിഗ് വിജയ് സിങ്, ശശി തരൂർ | Photo: ANI, PTI

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിന് പിന്നാലെ അശോക് ഗഹലോത്ത് മത്സരരംഗത്ത് നിന്ന് പിന്‍മാറി. സോണിയ ഗാന്ധിയെ കണ്ട് ക്ഷമ ചോദിക്കുകയും ചെയ്തു. വെള്ളിയാഴ്ച
പത്രിക സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് അറിയിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ വീണ്ടും നിയമസഭാ കക്ഷി യോഗം ചേരും.

രാജസ്ഥാനിലെ അസാധാരണ നീക്കങ്ങള്‍ അതിന്റെ കാരണക്കാരനായ അശോക് ഗഹലോത്തിന് തന്നെ തിരിച്ചടി നല്‍കി. പാര്‍ട്ടി അധ്യക്ഷ സ്ഥാനം എന്ന ആഗ്രഹം ഗഹലോത്തിന് കൈവിടേണ്ടി വന്നു. ഉച്ചയോടെ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയ ഗഹലോത്ത്‌
ഒന്നര മണിക്കൂറോളം പാര്‍ട്ടി അധ്യക്ഷയുമായി സംസാരിച്ചു. കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കു ചേര്‍ന്നു. വിമത പ്രവര്‍ത്തനം തടയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനില്ലെന്ന് ഗഹലോത്ത് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയായി തുടരണോ എന്ന് സോണിയ ഗാന്ധി തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ വീണ്ടും നിയമസഭാ കക്ഷി യോഗം ചേരും. മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കാനുള്ള അധികാരം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് നല്‍കിക്കൊണ്ട് പ്രമേയവും പാസാക്കും. എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ഗഹലോത്ത് സോണിയ ഗാന്ധിയെ അറിയിച്ചു. പ്രശ്‌നം രണ്ട് ദിവസം കൊണ്ട് പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു.

ഗാന്ധികുടുംബത്തിന്റെ വിശ്വസ്തരില്‍ ഒരാളായ ദിഗ് വിജയ് സിങ്, അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക വാങ്ങി. പത്രിക നാളെ സമര്‍പ്പിക്കും. മുന്‍ മന്ത്രി കെ.എന്‍. ത്രിപാഠിയും പത്രിക വാങ്ങിയിട്ടുണ്ട്. ദിഗ് വിജയ് സിങ്, ശശി തരൂരിനെ സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. പ്രതിയോഗികള്‍ തമ്മിലുള്ള പോരാട്ടമല്ല സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദമത്സരമാണ് നടക്കുക എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂര്‍ ട്വീറ്റ് ചെയ്തു. തരൂര്‍ നാളെ ഉച്ചയ്ക്ക് 12:15 ന് പത്രിക സമര്‍പ്പിക്കും. ദിഗ് വിജയ് സിങ്, എ.കെ ആന്റണിയെ സന്ദര്‍ശിച്ച് പിന്തുണ തേടി. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Content Highlights: congress president poll, tharoor and digvijaya singh will contest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented