ദിഗ് വിജയ് സിങ്ങിനെ പരിഗണിച്ച് ഗാന്ധികുടുംബം; സോണിയയുടെ തീരുമാനം നിര്‍ണായകം


അനൂപ് ദാസ്/മാതൃഭൂമി ന്യൂസ് 

Digvijaya Singh | Photo: PTI

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ദിഗ് വിജയ് സിങ്ങിന്റെ പേര് പരിഗണിച്ച് ഗാന്ധി കുടുംബം. മലപ്പുറത്ത് ഭാരത് ജോഡോ യാത്രയിലായിരുന്ന ദിഗ് വിജയ് സിങ്ങിനെ സോണിയ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമതീരുമാനം നാളെയേ ( വ്യാഴാഴ്ച) ഉണ്ടാകൂ.

നാളെ അശോക് ഗെഹ്‌ലോത് സോണിയ ഗാന്ധിയെ കണ്ട് രാജസ്ഥാനിലെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തും. പ്രശ്നപരിഹാരത്തിനുള്ള നിര്‍ദേശങ്ങളും പറയും. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി എടുക്കുന്ന തീരുമാനം അശോക് ഗെഹ്‌ലോതിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നിര്‍ണായകമാണ്. ശേഷമായിരിക്കും ദിഗ് വിജയ് സിങ്ങിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.



ഡല്‍ഹിയില്‍ തുടരുന്ന സച്ചിന്‍ പൈലറ്റ്, പ്രിയങ്ക ഗാന്ധിയെ കണ്ട് സംസാരിച്ചു. എന്നാല്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഗെഹ്‌ലോത് പക്ഷത്തിന് മാത്രമല്ല സച്ചിന്‍ പക്ഷത്തിനും രാജസ്ഥാനിലെ പ്രതിസന്ധിയില്‍ പങ്കുണ്ടെന്ന് ഹൈക്കമാന്‍ഡ്‌ വിലയിരുത്തുന്നു. പാര്‍ട്ടി തീരുമാനിക്കും മുന്‍പ് തന്നെ സച്ചിന്‍ ഉടന്‍ മുഖ്യമന്ത്രിയാകുമെന്ന് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പ്രചരിപ്പിച്ചു. ഇത് ഗെഹ്‌ലോത് പക്ഷത്ത് പ്രശ്നമുണ്ടാക്കി.

ഇതിനിടെ ഡല്‍ഹിയിലെത്തിയ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി സോണിയ ഗാന്ധിയെ കണ്ട് സംസാരിച്ചു. കൂടിക്കാഴ്ച ഒരു മണിക്കൂറോളമാണ് നീണ്ടത്. വിവാദവിഷയങ്ങളില്‍ ആന്റണി പ്രതികരണത്തിന് മുതിര്‍ന്നില്ല. തിരഞ്ഞെടുപ്പിന്റെ ചിത്രം ഈ മാസം മുപ്പതിന് വ്യക്തമാകും, 2024-ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് ശക്തമായി മുന്നില്‍ നിന്ന് നയിക്കും എന്ന് അദ്ദേഹം പറഞ്ഞു.

ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ വലിയ ചര്‍ച്ചകളും വിവാദങ്ങളുമെല്ലാം നടക്കുന്നതിനിടെ ശശി തരൂര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. പിന്തുണ വര്‍ധിക്കുന്നു എന്ന അര്‍ത്ഥം വരുന്ന ഉറുദു കവിത അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കവി മജ്റൂഹ് സുല്‍ത്താന്‍പുരിയുടെ ''ഞാന്‍ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്ന് തുടങ്ങി, ആളുകള്‍ അതിനൊപ്പം ചേര്‍ന്നു, ഒരാള്‍ക്കൂട്ടമായി മാറി'' എന്ന വരികളാണ് തരൂര്‍ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം എഐസിസി ആസ്ഥാനത്ത് എത്തി നാമനിര്‍ദേശ പത്രിക ഫോം വാങ്ങിയ പവന്‍ കുമാര്‍ ബെന്‍സല്‍ എ.കെ ആന്റണിയെ സന്ദര്‍ശിച്ചു. തനിക്ക് വേണ്ടിയല്ല പത്രികയെന്ന് അദ്ദേഹം വ്യക്തമാക്കി.

Content Highlights: Congress president poll: Senior leader Digvijaya Singh may enter the fray


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented