മത്സരം കടുക്കും; തിരക്കിട്ട ചര്‍ച്ചകള്‍, അധ്യക്ഷനായി രാഹുല്‍ തന്നെ വേണമെന്ന് പിസിസികള്‍


അനൂപ് ദാസ് .കെ

രാഹുൽ ഗാന്ധിയും ശശി തരൂരും 2021-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ന്യൂഡല്‍ഹി: അധ്യക്ഷ തിരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടിയില്‍ തിരക്കിട്ട ചര്‍ച്ചകളും കൂടിക്കാഴ്ചകളും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്‌ ഈ മാസം 26ന് പത്രിക നല്‍കിയേക്കും. മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച ശേഷം ശശി തരൂര്‍ വിശ്വസ്തരുമായി കൂടിയാലോചനകള്‍ നടത്തുകയാണ്. മനീഷ് തിവാരിയും രംഗത്തുണ്ടാകും. എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനാകണം എന്ന ആവശ്യം ശക്തമായി ഉയര്‍ത്തുകയാണ് പിസിസികള്‍.

ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. പാര്‍ട്ടിയിലെ പരിഷ്‌കരണവാദി ശശി തരൂര്‍ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അനുകൂലിക്കുന്ന നേതാക്കളുമായി മത്സരത്തിന്റെ പ്രായോഗിക വശങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ശശി തരൂര്‍. തരൂരിന്റെ പ്രധാന എതിരാളി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്‌ ആയിരിക്കും. മത്സരിച്ചാലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കണം എന്ന ഉപാധി ഗെലോട്ട് ഗാന്ധി കുടുംബത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാനാണ് സാധ്യത. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഈ മാസം 24 ന് ആരംഭിക്കും. 26ന് ഗഹലോത്ത്‌ പത്രിക സമര്‍പ്പിച്ചേക്കും.

ഗാന്ധി കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഗഹലോത്ത്‌ വരുന്നതോടെ ജി-23 നേതാവ് മനീഷ് തിവാരിയും മത്സരിക്കും എന്ന കാര്യം ഉറപ്പായി. ഗാന്ധി കുടുംബം ആരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും എതിരായി മത്സരിക്കും എന്ന നിലപാടിലാണ് തിവാരി. എന്നാല്‍ ഇതിനെല്ലാം അപ്പുറത്ത്, രാഹുല്‍ ഗാന്ധി തന്നെ പാര്‍ട്ടിയെ നയിക്കണം എന്ന് ആവശ്യപ്പെട്ട് പിസിസികള്‍ തുടര്‍ച്ചയായി പ്രമേയം പാസാക്കുകയാണ്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബിഹാര്‍, തമിഴ്നാട്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കി. മറ്റ് ചില സംസ്ഥാനങ്ങള്‍ ഇന്നും നാളെയുമായി പ്രമേയം പാസാക്കും. രാഹുലില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമം ബോധപൂര്‍വ്വം നടക്കുന്നു എന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായതോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സോണിയ ഗാന്ധി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചു. ഭാരത് ജോഡോ യാത്രയിലായിരുന്ന കെ.സി ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയിലെത്തി സോണിയയുമായി കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ഇന്ന് മുതല്‍ എഐസിസി ആസ്ഥാനത്ത് എത്തി സ്ഥാനാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം.

Content Highlights: congress president poll, PCCs want rahul as the president


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented