ഖാര്‍ഗെയ്ക്കായി ചെന്നിത്തല; കേരളം പിടിക്കാന്‍ തരൂര്‍


പ്രത്യേക ലേഖകന്‍

കേരളത്തിലെ സാമൂഹികമാധ്യമങ്ങളില്‍ തരൂരിനായുള്ള പ്രചാരണം ശക്തമാണ്. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തനപരിചയവും പുതുതലമുറയെ ആകര്‍ഷിക്കാന്‍ കഴിവുമുള്ള തരൂരിനെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കണമെന്നാണ് സൈബര്‍ ഇടങ്ങളിലെ പ്രചാരണം.

മല്ലികാർജുൻ ഖാർഗെ, ശശി തരൂർ| Photo: Mathrubhumi

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്വന്തം സംസ്ഥാനമായ കേരളത്തിന്റെ പിന്തുണ ഉറപ്പിക്കാന്‍ ശശി തരൂര്‍. മൂന്നുദിവസമായി ഇവിടെത്തങ്ങുന്ന തരൂര്‍ ഇവിടെനിന്ന് വോട്ടവകാശമുള്ള 300-ല്‍പ്പരംപേരെയും നേരിട്ടു കാണാനോ, വിളിക്കാനോ ഉള്ള ശ്രമത്തിലാണ്. കഴിഞ്ഞദിവസം അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തി പിന്തുണതേടി.

മുതിര്‍ന്നനേതാക്കള്‍ സമ്മര്‍ദം ചെലുത്തിയില്ലെങ്കില്‍ വോട്ടുനല്‍കാമെന്നാണ് കെ.പി.സി.സി. അംഗങ്ങളെ ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന മറുപടി. ഉള്‍പ്പാര്‍ട്ടി മത്സരമായതിനാല്‍ നെഹ്രു കുടുംബം ആരെയും പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയ കാര്യം തരൂര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. പൂര്‍ണമായും രഹസ്യസ്വഭാവമുള്ള ബാലറ്റാണിതെന്നും ആര്‍ക്കാണ് വോട്ടുചെയ്തതെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നും തരൂര്‍ ക്യാമ്പ് വ്യക്തമാക്കുന്നു.



സമ്മര്‍ദങ്ങളില്ലാതെ സ്വതന്ത്രമായും മനഃസാക്ഷിക്കനുസരിച്ചും വോട്ടുചെയ്യാനാണ് തരൂരിന്റെ ആഹ്വാനം. തനിക്കെതിരായ നിലപാട് വ്യക്തമാക്കിയ മുതിര്‍ന്ന നേതാക്കള്‍ക്കു പകരം യുവനിരയെയാണ് തരൂര്‍ പ്രധാനമായും ആശ്രയിക്കുന്നത്.

ഇതേസമയം, രമേശ് ചെന്നിത്തല ഖാര്‍ഗെയ്ക്കായി മറ്റു സംസ്ഥാനങ്ങളില്‍ പര്യടനത്തിനിറങ്ങി. ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രമേശിന്റെ പര്യടനം. ഔദ്യോഗികസ്ഥാനാര്‍ഥിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിക്കുന്നതും പ്രചാരണത്തിനിറങ്ങുന്നതും ഹൈക്കമാന്‍ഡിന്റെ താത്പര്യം അറിഞ്ഞാണെന്ന് വ്യക്തം.

കേരളത്തിലെ സാമൂഹികമാധ്യമങ്ങളില്‍ തരൂരിനായുള്ള പ്രചാരണം ശക്തമാണ്. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തനപരിചയവും പുതുതലമുറയെ ആകര്‍ഷിക്കാന്‍ കഴിവുമുള്ള തരൂരിനെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കണമെന്നാണ് സൈബര്‍ ഇടങ്ങളിലെ പ്രചാരണം.

എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, കെ. സുധാകരന്‍, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരൊക്കെ ഖാര്‍ഗെയ്ക്ക് അനുകൂലനിലപാടാണ് സ്വീകരിച്ചത്. ഇവരുടെ ആഹ്വാനം അണികള്‍ ഏറ്റെടുക്കുമോയെന്നതിനെ ആശ്രയിച്ചാകും ഇവിടെനിന്ന് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം.

ഹൈക്കമാന്‍ഡ് നിഷ്പക്ഷം

പാര്‍ട്ടിയില്‍ മാറ്റംവേണമെന്നും നിങ്ങളിലാണ് പ്രതീക്ഷ എന്ന നിലയ്ക്കുമുള്ള പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. മുതിര്‍ന്നനേതാക്കള്‍ എന്നോടൊപ്പം വരാത്തത് ക്യാമറ പേടിച്ചിട്ടാവാം. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് എങ്ങനെയാണെന്ന് അറിയില്ല. ഹൈക്കമാന്‍ഡിന് നിഷ്പക്ഷ നിലപാടാണ് -ശശി തരൂര്‍

ഖാര്‍ഗെയെ പിന്തുണയ്ക്കുന്നു

ശശി തരൂരിന് സാധാരണ ജനങ്ങളുമായുള്ള ബന്ധംകുറവാണ്. സാധാരണജനങ്ങളുടെ മനസ്സറിയുന്നവര്‍ അധ്യക്ഷനാകണമെന്നാണ് എന്നെപ്പോലെയുള്ളവര്‍ ആഗ്രഹിക്കുന്നത്. അതിന് സ്വന്തം അധ്വാനംകൊണ്ട് താഴെത്തട്ടുമുതല്‍ ഉയര്‍ന്നുവന്ന ഖാര്‍ഗെയെപ്പോലെയുള്ളവര്‍ വരണമെന്നാണ് എന്റെ ആഗ്രഹം. -കെ. മുരളീധരന്‍ എം.പി.


Content Highlights: Congress president election Shashi Tharoor Kharge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented