75-കാരിയില്‍ നിന്ന് 80-കാരനിലേക്ക്; പ്രതീക്ഷവെക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന സന്ദേശമെന്ത് ?


അനൂപ് ദാസ്, മാതൃഭൂമി ന്യൂസ്    

കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന രാജ്യത്തെ മതനിരപേക്ഷ വാദികള്‍ക്ക് എന്ത് സന്ദേശം പുതിയ അധ്യക്ഷ തിരഞ്ഞെടുപ്പിന് നല്‍കാന്‍ കഴിയും എന്നത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പില്‍ അതി നിര്‍ണായകമാണ്.

മല്ലികാർജുൻ ഖാർഗെയും ശശി തരൂരും പത്രിക നൽകുന്നു. ഫോട്ടോ - സാബു സ്‌കറിയ|മാതൃഭൂമി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ആകുകയാണ്. ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.എന്‍ ത്രിപാഠി എന്നിവരില്‍ ഒരാള്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകും. ഖാര്‍ഗെ ഔദ്യോഗിക പരിവേഷമുള്ള സ്ഥാനാര്‍ത്ഥിയായപ്പോള്‍ ജി-23 നേതാക്കള്‍ പോലും ഒപ്പം നില്‍ക്കുന്നു. ഇന്ത്യയിലെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളില്‍ മിക്കതും നേതാക്കള്‍ക്ക് 75 വയസ്സ് പ്രായപരിധി നിശ്ചയിക്കുമ്പോള്‍ കോണ്‍ഗ്രസ് എണ്‍പതു വയസ്സുകാരനെ അധ്യക്ഷനാക്കാന്‍ തയ്യാറെടുക്കുന്നു.

പ്രതിസന്ധിയുടെ ആഴങ്ങളില്‍ പതിച്ച കോണ്‍ഗ്രസിനെ രക്ഷിച്ചെടുക്കാന്‍ ഗാന്ധി കുടുംബം മല്ലികാര്‍ജുന്‍ ഖാര്‍ഗയെ തിരഞ്ഞെടുത്തു. അതുകൊണ്ട് പ്രൗഡമായിരുന്നു ഖാര്‍ഗെയുടെ പത്രികാ സമര്‍പ്പണം. രാജ്യത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ടോ, നാമനിര്‍ദേശ പത്രികയിലെ ഒപ്പിലൂടെയോ ഖാര്‍ഗെയ്ക്കൊപ്പം അണിനിരന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, മുന്‍ മുഖ്യമന്ത്രിമാരായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, ദിഗ്‌വിജയ് സിംഗ്, പൃഥ്വിരാജ് ചവാന്‍ ജി-23 നേതാക്കള്‍ ആനന്ദ് ശര്‍മ, മനീഷ് തിവാരി, മുകുള്‍ വാസ്നിക് തുടങ്ങി നേതാക്കള്‍ പത്രികാ സമര്‍പ്പണത്തിനെത്തി. ഗാന്ധി കുടുംബത്തിന്റെ ഏറ്റവും അടുത്ത നേതാവ് എ.കെ ആന്റണി ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ ഒന്നാമത്തെ ഒപ്പുകാരനായി. എല്ലാവരുടേയും പിന്തുണയ്ക്ക് ഖാര്‍ഗെ നന്ദി പറഞ്ഞു.



നേര്‍ വിപരീതമായിരുന്നു തരൂരിന്റെ പത്രികാ സമര്‍പ്പണം. കുറച്ച് അനുയായികള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ക്കിടയില്‍ നിന്ന് തരൂര്‍ പത്രിക സമര്‍പ്പിച്ചു. കാര്‍ത്തി ചിദംബരം, മാത്യു കുഴല്‍നാടന്‍, കെ.എസ് ശബരി നാഥന്‍ തുടങ്ങിയ യുവനേതാക്കള്‍ ഉള്‍പ്പെടെ അറുപത് പേര്‍ തരൂരിനെ പിന്തുണച്ച് പത്രികയില്‍ ഒപ്പുവെച്ചു. മാറ്റം ആഗ്രഹിക്കുന്നവര്‍ ഒപ്പമുണ്ടാകും എന്ന പ്രത്യാശ പങ്കുവെച്ചു തരൂര്‍.

ജാര്‍ഖണ്ഡില്‍ നിന്നുള്ള മുന്‍ മന്ത്രി കെ.എന്‍ ത്രിപാഠിയും മത്സര രംഗത്തുണ്ട് എങ്കിലും പ്രധാന മത്സരം തരൂരും ഖാര്‍ഗെയും തമ്മില്‍ തന്നെ. വ്യാഴാഴ്ച രാത്രി ആനന്ദ് ശര്‍മയുടെ വീട്ടില്‍ യോഗം ചേര്‍ന്ന ജി-23 നേതാക്കള്‍ ഇന്ന് ഖാര്‍ഗെയെ പിന്തുണച്ച് രംഗത്തുവന്നത് അപ്രതീക്ഷിതമായി. തരൂരിനൊപ്പം ജി-23 ഇല്ല എന്ന പ്രഖ്യാപനമാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡയും ആനന്ദ് ശര്‍മയും മനീഷ് തിവാരിയും എല്ലാം നല്‍കിയത്.

75 വയസ്സുള്ള സോണിയ ഗാന്ധി എണ്‍പത് വയസ്സുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗയ്ക്ക് അധികാരം കൈമാറാന്‍ ഒരുങ്ങുന്നത് കോണ്‍ഗ്രസിന്റെ വലിയ വളര്‍ച്ച മാത്രം ലക്ഷ്യം വച്ചല്ല എന്ന് വ്യക്തം. ഗാന്ധി കുടുംബത്തെ ചോദ്യംചെയ്യാതെ, പറയുന്നതെല്ലാം അനുസരിച്ച് ഭരണം നടത്തുന്ന ഒരു നേതാവിനെയായിരുന്നു അവര്‍ക്ക് വേണ്ടത്. അത് ഖാര്‍ഗെയിലൂടെ സാധ്യമാകുന്നു. അടിയുറച്ച കോണ്‍ഗ്രസുകാരനും കടുത്ത ആര്‍എസ്എസ്
വിമര്‍ശകനും ദീര്‍ഘകാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പക്ഷേ, അതിനെല്ലാം മുകളില്‍ ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം ഇവിടെ പരിഗണന വിഷയമായി എന്ന് ചിന്തിക്കുന്നത് തെറ്റാവില്ല. കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന രാജ്യത്തെ മതനിരപേക്ഷ വാദികള്‍ക്ക് എന്ത് സന്ദേശം പുതിയ അധ്യക്ഷ തിരഞ്ഞെടുപ്പിന് നല്‍കാന്‍ കഴിയും എന്നത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പില്‍ അതി നിര്‍ണായകമാണ്.

Content Highlights: Congress president election Shashi Tharoor Kharge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented