ഗഹ്‌ലോത് 27-നും തരൂര്‍ 30-നും പത്രികകള്‍ സമര്‍പ്പിക്കും


സ്വന്തം ലേഖകന്‍

സെപ്റ്റംബര്‍ 26 വരെ ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ലെന്നതാണ് പത്രികാ സമര്‍പ്പണം നീണ്ടുപോകുന്നതിന്റെ മുഖ്യകാരണം.

Shashi Tharoor and Ashok Gehlot | Photos: PTI

കോഴിക്കോട്: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് തയ്യാറെടുക്കുന്ന അശോക് ഗഹ്‌ലോതും ശശി തരൂരും വരും ദിവസങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി ഗഹ്‌ലോത് സെപ്റ്റംബര്‍ 27 നും തരൂര്‍ സെപ്റ്റംബര്‍ 30 നും പത്രികകള്‍ നല്‍കുമെന്നാണറിയുന്നത്.

സെപ്റ്റംബര്‍ 26 വരെ ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ലെന്നതാണ് പത്രികാ സമര്‍പ്പണം നീണ്ടുപോകുന്നതിന്റെ മുഖ്യകാരണം. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിക്ക് മുമ്പാകെയാണ് ഗഹ്‌ലോതും തരൂരും പത്രിക നല്‍കുക. സെപ്റ്റംബര്‍ 27ന് ചൊവ്വാഴ്ച ഗഹ്‌ലോതിന്റെ പത്രിക സമര്‍പ്പണം വന്‍സംഭവമാക്കാനാണ് കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗം ഒരുങ്ങുന്നതെന്നാണ് സൂചന. രാജസ്ഥാന് പുറമെ കോണ്‍ഗ്രസിന് നിലവില്‍ മുഖ്യമന്ത്രിയുള്ളത് ഛത്തീസ്ഗഢിലാണ്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, ദ്വിഗ്വിജയ് സിങ് എന്നിവര്‍ ഗഹ്‌ലോതിനൊപ്പമുണ്ടാവുമെന്നാണറിയുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടിക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഗഹ്‌ലോതിനായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സെപ്റ്റംബര്‍ 30ന് തന്റെ അടുത്ത ചില സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരിക്കും തരൂര്‍ പത്രിക നല്‍കാനെത്തുകയെന്ന് തരൂരിനോടടുത്ത വൃത്തങ്ങള്‍ മാതൃഭൂമിഡോട്ട് കോമിനോട് പറഞ്ഞു.

22 വര്‍ഷം മുമ്പാണ് ഇതിന് മുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരമുണ്ടായത്. സോണിയ ഗാന്ധിയും ജിതേന്ദ്ര പ്രസാദും തമ്മില്‍ 2000 നവംബറിലായിരുന്നു മത്സരം . അന്ന് പോള്‍ചെയ്യപ്പെട്ട 7,700 വോട്ടുകളില്‍ സോണിയയ്ക്ക് 7,448 വോട്ടുകളും ജിതേന്ദ്ര പ്രസാദിന് 94 വോട്ടുകളും കിട്ടി.


Content Highlights: Congress president election Shashi Tharoor Ashok Gehlot


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented