കോൺഗ്രസ് ഓഫീസ് ആളൊഴിഞ്ഞ നിലയിൽ | Photo Courtesy:Twitter:@Scribe_Rahul
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിനമാണ് ബുധനാഴ്ച. ആം ആദ്മിയും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കനക്കുമ്പോള്‍ ആളൊഴിഞ്ഞ് നേതാക്കളാരുമില്ലാതെ തലസ്ഥാനത്തെ കോണ്‍ഗ്രസ് ഓഫീസ്. കോണ്‍ഗ്രസിന്റെ ഓഫീസ് പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ്. പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ ഓഫീസ് പരിസരത്തെങ്ങുമില്ല.
250 വാര്‍ഡുള്ള കോര്‍പറേഷനിലേക്ക് 1349 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചത്. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും മുഴുവന്‍ വാര്‍ഡിലും കോണ്‍ഗ്രസ് 247 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി. 134 സീറ്റുകളില്‍ എഎപി മുന്നേറുമ്പോള്‍ 103 സീറ്റുകളില്‍ ബിജെപിക്ക് ലീഡുണ്ട്. 9 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറ്റമുള്ളത്. 2017-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് തിരിച്ചടിയാണ് നിലവിലെ ഫലം വ്യക്തമാക്കുന്നത്.
15 വര്‍ഷമായി തുടര്‍ച്ചയായി ബിജെപിയാണ് ഡല്‍ഹി കോര്പ്പറേഷന് ഭരിക്കുന്നത്. 2017-ല്‍ നടന്ന അവസാന എം.സി.ഡി. തിരഞ്ഞെടുപ്പില്‍ 53 ശതമാനമായിരുന്നു പോളിങ്. അന്നു ബി.ജെ.പിക്ക് 181 വാര്‍ഡുകള്‍ നേടാനായി. രണ്ടാംസ്ഥാനത്തെത്തിയ എ.എ.പി.ക്ക് 48 വാര്‍ഡിലും കോണ്‍ഗ്രസിന് 27 വാര്‍ഡിലുമായിരുന്നു ജയിക്കാനായത്.
Content Highlights: Congress office closed, no workers in sight on MCD election result day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..