അധിർ രഞ്ജൻ ചൗധരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്ററില്‍ നിന്നും ഫെയ്‌സ്ബുക്കില്‍ നിന്നും മാറി തെരുവുകളിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ബംഗാളില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ വിശദമായി പരിശോധിക്കാന്‍ ദേശീയ നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള നേതാവായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരി.
ബംഗാളില്‍ കോണ്‍ഗ്രസ് നാമാവശേഷമായിപ്പോയതിന്റെ കാരണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ബംഗാളിലെ സ്ത്രീകള്‍ മമതയ്ക്കും ടിഎംസിക്കും അനുകൂലമായാണ് വിധിയെഴുതിയത്. സ്ത്രീ വോട്ടര്‍മാരില്‍ മമത ബാനര്‍ജിക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞു. ബംഗാളില്‍ ഉത്തര്‍പ്രദേശ് ആവര്‍ത്തിക്കുമെന്ന് ഭയന്ന മുസ്ലീം മതവിഭാഗക്കാരും ടിഎംസിയെ ആണ് പിന്തുണച്ചത്. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
ബംഗാളിലെ ജനങ്ങള്‍ക്ക് കൃത്യമായ ആസൂത്രണമോ ഉറപ്പോ കാഴ്ചപ്പാടോ നല്‍കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നേതൃത്വത്തില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. രണ്ട് തിരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു, പിന്നീട് കോവിഡ് പ്രതിസന്ധി മൂലം അദ്ദേഹം ബംഗാളിലേക്ക് വരുന്നത് പോലും അവസാനിപ്പിച്ചു. ഞങ്ങളുടെ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ത്തുവെന്ന് പറഞ്ഞ അദ്ദേഹം പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃസ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.
ബംഗാളില്‍ 292 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 216 എണ്ണത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. 74 എണ്ണത്തില്‍ ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റ് പോലും നേടാനായില്ല.
Content Highlights: Congress needs to hit streets, come out of Twitter, Facebook’: Adhir Ranjan Chowdhury


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..