Photo | twitter.com/INCIndia
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ മോശം നയങ്ങള്‍ക്കെതിരെ കുറ്റപത്രം പുറത്തുവിട്ട് കോണ്‍ഗ്രസ്. ശനിയാഴ്ച എ.ഐ.സി.സി. ആസ്ഥാനത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, ജയ്റാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടുപേജുള്ള കുറ്റപത്രം പുറത്തുവിട്ടത്. ബി.ജെ.പി. സര്‍ക്കാരിന്റെ മോശം നയങ്ങള്‍ മൂലം വേദനയനുഭവിക്കുകയാണ് രാജ്യത്തെ ജനതയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ഭാരത് ജോഡോ യാത്രയ്ക്കുശേഷമുള്ള കോണ്‍ഗ്രസിന്റെ പുതിയ ക്യാമ്പയിനാണ് സര്‍ക്കാരിനെതിരായ കുറ്റപത്രം പുറത്തുവിടുക എന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ദേശീയതലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള കുറ്റപത്രമാണ് ശനിയാഴ്ച പുറത്തുവിട്ടത്. ബി.ജെ.പി.യോ മറ്റു പാര്‍ട്ടികളോ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ തുടര്‍ച്ചയുണ്ടാകും. അവിടങ്ങളിലെ സര്‍ക്കാരുകള്‍ക്കെതിരെ അതതു സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികള്‍ കുറ്റപത്രം പുറത്തുവിടുമെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു.
ബി.ജെ.പി. ഒരു ഭ്രഷ്ട് ജുംല പാര്‍ട്ടിയാണെന്നും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. കുറച്ചുപേരുടെ പ്രയോജനത്തിന്, സ്വയം വികസനത്തിന്, എല്ലാവരെയും വഞ്ചിച്ച് എന്നതാണ് സര്‍ക്കാരിന്റെ മന്ത്രമെന്നും കെ.സി. പറഞ്ഞു.
കുറ്റപത്രത്തിനൊപ്പം ഹാത് സെ ഹാത് ജോഡോ അഭിയാന്'' എന്ന ക്യാമ്പയിനും കോണ്‍ഗ്രസ് തുടക്കമിടുന്നുണ്ട്. ജനുവരി 26-ന് തുടങ്ങി രണ്ടുമാസം നീണ്ടുനില്‍ക്കുന്നതാണ് ഹാത് സെ ഹാത് ജോഡോ അഭിയാന്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വീടുകളിലും പത്തുലക്ഷത്തോളം പോളിങ് ബൂത്തുകളിലും രണ്ടര ലക്ഷം പഞ്ചായത്തുകളിലും ആറുലക്ഷം വില്ലേജുകളിലും ഇതിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കളെത്തും.
Content Highlights: congress mulls next campaign after jodo yatra, chargesheet, haath se haath jodo abhiyan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..