കൊല്‍ക്കത്ത: വിവാദമായ 'ഹിന്ദു പാകിസ്താന്‍' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകന്റെ പരാതി. തരൂരിനോട് അടുത്തമാസം 14ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി സമന്‍സ് അയച്ചു. 

അഡ്വ. സുമീത് ചൗധരിയാണ് തരൂരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പരാതിയുമായി എത്തിയത്. തരൂരിന്റെ പ്രസ്താവന മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഭരണഘടനയെ അപമാനിച്ചുവെന്നുമാണ് സുമീത് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 

2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നായിരുന്നു തരൂര്‍  തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ ബി ജെ പി നേതാക്കള്‍ തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

Content highlights: Congress MP Shashi Tharoor summoned by Kolkata Court over his 'Hindu-Pakistan' comment