1. ഭാരത് ജോഡോ യാത്ര 2. സന്ദോഖ് സിങ് | Photo - ANI
ഫില്ലൗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി. കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള എം.പി. സന്ദോഖ് സിങ് ചൗധരിയാണ് മരിച്ചത്. രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ നടക്കവെ ഹൃദയമിടിപ്പ് വര്‍ധിച്ചതിനെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഫഗ്വാരയിലെ വിര്‍ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
യാത്ര നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി. ഹൃദയാഘാതമാണ് മരണകാരണം. യാത്ര താത്കാലികമായി നിര്‍ത്തിവെച്ചു.
ലോഹ്രി ആഘോഷത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച ഭാരത് ജോഡോ യാത്രയ്ക്ക് വിശ്രമദിനമായിരുന്നു. ലധൗലില്‍ നിന്നാണ് ശനിയാഴ്ച രാവിലെ യാത്ര പുനരാരംഭിച്ചത്. സന്ദോഖ് സിങ് ചൗധരിയുടെ മകന് വിക്രംജിത് സിങ് പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഫില്ലൗര്‍ പിന്നിട്ടുമ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Content Highlights: Congress MP Chaudhary Santokh Singh dies during Bharat Jodo Yatra in Punjab
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..