കോൺഗ്രസ് എം.എൽ.എമാർ കർണാടക നിയമസഭയിൽ ചെവിയിൽ പൂവ് വെച്ച് എത്തിയപ്പോൾ | Photo:Nagarjun Dwarakanath
ബെംഗളൂരു: കര്‍ണാടകയില്‍ ബജറ്റവതരണ ദിവസത്തില്‍ ചെവിയില്‍ പൂവ് വെച്ച് സഭയിലെത്തി കോണ്‍ഗ്രസ് എം.എല്‍.എമാര്‍. കഴിഞ്ഞ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാതെ സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രതിഷേധവുമായെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണമാണ് വെള്ളിയാഴ്ചത്തേത്.
ചെവിയില്‍ പൂവുമായെത്തിയ എം.എല്‍.എമാര്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പേ തന്നെ പ്രതിഷേധം ആരംഭിച്ചു. ജനങ്ങളെ വിഡ്ഢികളാക്കാനുള്ള മറ്റൊരു ബജറ്റ് മാത്രമാണ് മുഖ്യമന്ത്രി അവതരിപ്പിക്കാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു. പുതിയ ബജറ്റില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ രണ്ടാമത്തെ പൊതുബജറ്റാണിത്.
മുന്‍ ബജറ്റുകള്‍ക്ക് പുറമെ 2018-ല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ബി.ജെ.പി. നടപ്പാക്കിയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബജറ്റ് അവതരണത്തിന് മുമ്പ് പ്രതിഷേധമറിയിച്ച കോണ്‍ഗ്രസ് അംഗങ്ങളോട് സഹകരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം തുടര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്നീട് ബജറ്റ് അവതരണവുമായി സഹകരിച്ചു.
Content Highlights: Congress MLAs wear flowers over their ears for Karnataka Budget
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..