തലകുത്തി നിന്ന് പ്രതിഷേധിക്കുന്ന ബാബുസിങ് ജൻഡേൽ | Photo:twitter.com|Anurag_Dwary|status|1303229479750266881
ഭോപ്പാല്‍: കളക്ടര്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടര്‍ന്ന് തലകുത്തി നിന്ന് എംഎല്‍എയുടെ പ്രതിഷേധം. മധ്യപ്രദേശിലാണ് സംഭവം.
അടല്‍ എക്‌സ്പ്രസ് വേക്കായി ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകരും പാര്‍ട്ടി പ്രവര്‍ത്തകരുമായി ഷിയോപുറിലുളള കളക്ടറുടെ ഓഫീസിലെത്തിയതായിരുന്നു
കോണ്‍ഗ്രസ് എംഎല്‍എ ബാബുസിങ് ജന്‍ഡേല്‍.
അപേക്ഷയുമായി ദീര്‍ഘനേരം പുറത്ത് വെയിലത്ത് കാത്തുനിന്നെങ്കിലും കളക്ടറെ കാണാന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് പ്രവര്‍ത്തകരോട് നിലത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പിന്നീട് ഷര്‍ട്ട് ഊരിമാറ്റി എംഎല്‍എ തലകുത്തി നില്‍ക്കുകയായിരുന്നു.
ഷര്‍ട്ട് ഊരിമാറ്റിയ പ്രവര്‍ത്തകര്‍ തലകുത്തി നില്‍ക്കുന്ന എംഎല്‍എയ്ക്ക് ചുറ്റുമിരുന്ന് സര്‍ക്കാരിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം. ആരും സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തിട്ടില്ല.
Courtesy: NDTV
Content Highlights:Congress MLA Babusingh Jandel's head stand protest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..