
സ്മൃതി ഇറാനി | ഫോട്ടോ: ANI
ന്യൂഡൽഹി: കാർഷിക ബില്ലിനെ കുറിച്ച് കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കർഷകർക്ക് സ്വതന്ത്രമായി ഉത്പാദനം നടത്താനും വരുമാനം ഉറപ്പാക്കാനും കർഷകരുടെ ഭൂമി സുരക്ഷിതമാക്കാനും സാധിക്കുന്ന കാർഷിക ബില്ലുകളാണ് പാസാക്കിയത്. കാർഷിക ബില്ലുകൾ കർഷകരെ സ്വയം പര്യാപ്തമാക്കും. എന്തിനാണ് പ്രതിപക്ഷം ഈ ബില്ലിനെ എതിർക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു.
കാർഷിക ബില്ലുകൾ പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ അവർ നിശ്ചയിക്കുന്ന വിലയിൽ രാജ്യത്ത് എവിടെ വേണമെങ്കിലും വിൽപ്പന നടത്താം, മൂന്ന് ദിവസത്തിനുള്ളിൽ ഉത്പന്നത്തിനുള്ള വില ലഭിക്കും, കൃഷി ഭൂമി പണയം വെയ്ക്കാനോ വിൽക്കാനോ സാധിക്കില്ല. തിരിച്ചടവ് മുടങ്ങിയാൽ അത് ഭൂമി തിരിച്ചുപിടിച്ചുകൊണ്ടാവരുത്. സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കുകയാണ് മോദി സർക്കാർ ചെയ്തത്.
മിനിമം താങ്ങുവില ഉറപ്പാക്കുമെന്നത് സർക്കാരിന്റെ വാഗ്ദാനമാണ്. അതാണ് സർക്കാർ കാർഷിക ബില്ലിലൂടെ നടപ്പിലാക്കിയത്. ആറ് വർഷം പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് നരേന്ദ്രമോദി രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടിയല്ല അദ്ദേഹം പ്രവർത്തിച്ചത്. പത്ത് വർഷം ഭരണത്തിലിരുന്നിട്ടും സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കാൻ യുപിഎ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..