ഡല്‍ഹിയില്‍ പ്രതിഷേധം, അറസ്റ്റ്: കെ.സി വേണുഗോപാൽ കുഴഞ്ഞുവീണു; രാഹുലിനെ ചോദ്യം ചെയ്യുന്നു


ദേശീയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗംചെയ്യുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സത്യം ഒരുപാടുനാൾ മറച്ചുവെക്കാനാകില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

പോലീസ് കസ്റ്റഡിയിൽ എടുത്ത അധീർ രഞ്ജൻ ചൗധരി, കെസി വേണു ഗോപാൽ, ശ്രീകണ്ഠൻ എംപി എന്നിവർ | Photo: ANI

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തി. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കാൽനടയായാണ് രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയത്. അതേസമയം കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച രൺദീപ് സിങ് സുർജെവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേൽ അടക്കമുള്ള നേതാക്കളേയും പ്രവർത്തകരേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടു പോയത്.

നിരോധനാജ്ഞ ലംഘിച്ചതിനാണ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കെസി വേണു ഗോപാലിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റിഡിയിലിരിക്കെ കെസി വേണുഗോപാലിന് ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയും കുഴഞ്ഞു വീഴുകയും ചെയ്തു. കോവിഡ് മുക്തമായതിന് ശേഷം, കഴിഞ്ഞ ദിവസമാണ് പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുത്ത് തുടങ്ങിയത്. പ്രതിഷേധിച്ച നിരവധി കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരും ഡൽഹിയിൽ പ്രതിഷേധിക്കുകയാണ്.

എഐസിസി ആസ്ഥാനത്ത് നിന്ന് രാഹുൽ പുറത്തു പോയതിന് ശേഷമായിരുന്നു എംപിമാർ ഉൾപ്പെടെയുള്ളവരെ പുറത്തുവിട്ടത്. അതുവരെ പോലീസ് ഇവരെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധിക്കൊപ്പമായിരുന്നു രാഹുൽ ഗാന്ധി എഐസിസി ആസ്ഥാനത്തേക്ക് എത്തിയത്. തുടർന്ന് പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുകയും അവിടെ നിന്ന് കാൽ നടയായി ഇ.ഡി ഓഫീസിലേക്ക് പോവുകയുമായിരുന്നു. ഇന്ന് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ ഉണ്ടാകും എന്നാണ് ഇ.ഡി ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ദേശീയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗംചെയ്യുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സത്യം ഏറെക്കാലം മറച്ചുവെക്കാനാകില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിന്റെ (എ.ജെ.എൽ.) ബാധ്യതകളും ഓഹരികളും സോണിയാഗാന്ധിയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കേസിൽ ഈമാസം 23-ന് ഹാജരാകാനാണ് സോണിയയ്ക്ക് ഇ.ഡി. നോട്ടീസ് അയച്ചിരിക്കുന്നത്.

Content Highlights: Congress March In Rahul Gandhi's Support Halted By Cops, Leaders Detained

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented