
ബെംഗളൂരൂ: ദേശീയപതാക കൈയില്‍ പിടിച്ച് കോണ്‍ഗ്രസ് പ്രവര്ത്തകന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഷൂ അഴിച്ചുമാറ്റിയതായി ആരോപണം. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി. സിദ്ധരാമയ്യയുടെ നടപടി അപലനീയമാണെന്നും ദേശീയ പതാകയെ അപമാനിച്ചെന്നുമാണ് വിമര്‍ശനം.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബുധനാഴ്ച ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്ത്തകന് സിദ്ധരാമയ്യയുടെ ഷൂ അഴിച്ചു മാറ്റാന്‍ തുടങ്ങുമ്പോള്‍ കൈയില്‍ ഇന്ത്യന്‍ പതാക പിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് സുരക്ഷാസംഘത്തിലൊരാള്‍ പ്രവര്‍ത്തകനില്‍ നിന്ന് പതാക വാങ്ങുകയായിരുന്നു.
ഇത് രാജ്യത്തിന്റെ യശസിന് അപമാനമാണെന്നും ഇതാണ് കോണ്‍ഗ്രസ് നേതാക്കളുടെ സംസ്കാരമെന്നും മുതിര്‍ന്ന ബി.ജെ.പി. നേതാവ് പൊങ്കുലേട്ടി സുധാകര്‍ റെഡ്ഡി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് രാഷ്ട്രത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Congress Man Takes Off Siddaramaiah's Shoes Holding national flag
Published: 02 Oct 2024, 08:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented