പ്രതീകാത്മകചിത്രം| Photo: PTI
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസം. 24 സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുകയും 15 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നുമുണ്ട്. 68 നിയമസഭാ മണ്ഡലങ്ങളുള്ള ഹിമാചലില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യം 35 ഇടത്തെ വിജയമാണ്. ബി.ജെ.പി. 14 മണ്ഡലങ്ങളില്‍ വിജയിക്കുകയും 12 ഇടത്ത് ലീഡ് ചെയ്യുന്നുമുണ്ട്. മൂന്ന് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. എന്നാല്‍ എ.എ.പിയ്ക്ക് സീറ്റുകളൊന്നും നേടാനായിട്ടില്ല.
ഒരുകൈ നോക്കാനുള്ള സാധ്യതകള്‍ വോട്ടെണ്ണലിനിടയിലും നടത്തുന്നതായാണ് റിപ്പോര്‍ട്ട്. വിമതരായി ജയിച്ചവരുടെ പിന്തുണ ഉറപ്പിക്കാനും ചില കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടതായും വാര്‍ത്തകളുണ്ട്. ഇതിന് മറുതന്ത്രമായി കോണ്‍ഗ്രസ് എംഎല്‍എമാരെ രാജസ്ഥാനിലേക്കോ ചത്തീസ്ഗഢിലേക്കോ മാറ്റാന്‍ ആലോചിക്കുന്നുണ്ട്.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും മാറിമാറി പരീക്ഷിക്കുന്ന പതിവാണ് ഹിമാചലിലുള്ളത്. 1985 മുതലുള്ള കണക്കെടുത്താല്‍ ഒരു തവണ ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചാല്‍ അടുത്തതവണ കോണ്‍ഗ്രസിനെയാണ് ഹിമാചല്‍ തിരഞ്ഞെടുത്തുകൊണ്ടിരുന്നത്. ഇത്തവണയും ഇതേ രീതിയാകും ജനങ്ങള്‍ സ്വീകരിക്കുക എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കാനിറങ്ങിയത്. ഭരണവിരുദ്ധ വികാരം, ഓള്‍ഡ് പെന്ഷന് സ്കീമും ന്യൂ പെന്ഷന് സ്കീമും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തുടങ്ങിയവ വോട്ടായി പെട്ടിയില്‍ എത്തുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷ ഫലംകണ്ടു.
Content Highlights: congress leads in himachal pradesh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..