അശോക് ഗഹലോത്ത്. Photo: PTI
ജയ്പുര്‍: നേതൃമാറ്റം ആവശ്യപ്പെട്ട് 23 കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയെന്ന വാര്‍ത്ത അവിശ്വനീയമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് . പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരേണ്ടതില്ലെന്നാണ് സോണിയയുടെ തീരുമാനമെങ്കില്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായി രാഹുല്‍ ഗാന്ധി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് 23 കോണ്‍ഗ്രസ് നേതാക്കള്‍ കത്തെഴുതിയെന്നുളളത് അവിശ്വസനീയമാണ്. അത് സത്യമാണെങ്കില്‍, വളരെ നിര്‍ഭാഗ്യകരമായിപ്പോയി. ഈ നിര്‍ണായക പ്രതിസന്ധിയില്‍ പാര്‍ട്ടിയെ സോണിയാ ഗാന്ധി തന്നെ നയിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ജനാധിപത്യത്തിന്റെ ധാര്‍മികത സംരക്ഷിക്കുന്നതിനുവേണ്ടിയളള പോരാട്ടം നടക്കുമ്പോള്‍ എല്ലായിടത്തും അവര്‍ മുന്നില്‍ നിന്ന് വെല്ലുവിളികള്‍ ഏറ്റെടുത്തിട്ടുണ്ട്. നേതൃസ്ഥാനത്തേക്കില്ലെന്ന തീരുമാനം സോണിയ കടുപ്പിച്ചിരിക്കുകയാണെങ്കില്‍ മുന്നോട്ടുവരാന്‍ രാഹുല്‍ തയ്യാറകണം. കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കണം.' ഗെഹ്‌ലോത് പറഞ്ഞു.
ഇടക്കാല അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയാന്‍ സോണിയ സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: Congress leaders writing letter to Congress President is unbelievable says Gehlot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..