പൗരത്വനിയമ പ്രക്ഷോഭം; വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടില്ല, കേസ് എടുക്കരുതെന്ന് സോണിയയും രാഹുലും


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

Sonia Gandhi and Rahul Gandhi

ന്യൂഡല്‍ഹി: സി.എ.എ, എന്‍.ആര്‍.സി പ്രതിഷേധങ്ങളുടെ കാലയളവില്‍ പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. തങ്ങള്‍ക്കെതിരെ വിദേഷ്വ പ്രസംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളണമെന്നും ഇരുവരും ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

2020 ഫെബ്രുവരിയില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന് കാരണമായത് ചില നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗം ആണെന്നും അവര്‍ക്കെതിരേ കേസ് എടുക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ലോയേര്‍സ് വോയിസ് എന്ന സംഘടനയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് സിസോദിയ, അമാനത്തുള്ള ഖാന്‍, ഹര്‍ഷ് മന്ദര്‍ തുടങ്ങിയര്‍വര്‍ക്ക് എതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

എന്നാല്‍ തങ്ങളുടെ പ്രസംഗം മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ ഭാഷയുടേതോ ദേശത്തിന്റെയോ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ വേണ്ടി ആയിരുന്നില്ലെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡല്‍ഹി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ തങ്ങളെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുകയാണ്. ഭരണകക്ഷിയില്‍പെട്ട നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടും അവര്‍ക്കെതിരേ കേസ് എടുക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപെടുന്നില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. സത്യവാങ്മൂലം സെപ്റ്റംബര്‍ അവസാന വാരം ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.

Content Highlights: Congress Leaders Sonia Gandhi, Rahul Gandhi Oppose PIL In Delhi High Court Over Alleged Hate Speech


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022


pinarayi

2 min

'ഇന്നലെനടന്നത് ആസൂത്രിത ആക്രമണം, ആരും രക്ഷപ്പെടില്ല, പോലീസ് തുടർന്നും കരുത്തുറ്റ നടപടി സ്വീകരിക്കും'

Sep 24, 2022

Most Commented