കോണ്‍ഗ്രസ് നേതാക്കള്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ പിന്തുടര്‍ന്നില്ല, അവർ ഗ്രാമങ്ങളെ തഴഞ്ഞു- മോദി


പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: PTI

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കലും ഗാന്ധിയന്‍ മൂല്യങ്ങള്‍ പിന്തുടരാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ഗുജറാത്തിലെ ബവ്‌ല ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം മൂല്യങ്ങളൊന്നും പിന്തുടരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ അവര്‍ ഗ്രാമങ്ങളെ തഴഞ്ഞു. ഗ്രാമങ്ങളുടെ സാധ്യതകളും കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചറിഞ്ഞില്ല. നഗരവും ഗ്രാമവും തമ്മിലുള്ള അകല്‍ച്ച മാത്രമായിരുന്നു കോണ്‍ഗ്രസ് ഭരണത്തിന്റെ ഫലമെന്നും മോദി കുറ്റപ്പെടുത്തി.



പഞ്ചായത്ത് രാജ് വ്യവസ്ഥയെ എല്ലാവരും ഇന്ന് അഭിനന്ദിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് വകുപ്പിനായി നീക്കി വെച്ച ബജറ്റ് വെറും 100 കോടി രൂപയായിരുന്നുവെന്നും മോദി ആരോപിച്ചു. ബി.ജെ.പി അധികാരത്തില്‍ വന്നതില്‍ പിന്നെ ഗ്രാമങ്ങളില്‍ വൈദ്യുതിയും വെള്ളവും ലഭ്യമായി. ഇത്തരം സൗകര്യങ്ങള്‍ക്കായി നഗരങ്ങളിലേക്ക് പാലായനം ചെയ്യേണ്ട സ്ഥിതി നിലവിലില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Content Highlights: Congress Leaders "Never Cared To Follow Gandhian Values", Says PM Modi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented