പി.ചിദംബരം | Photo: PTI
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരേ രൂക്ഷവിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. സ്വന്തം കഴിവിലും ഉപദേശികളുടെ കഴിവിലും വിശ്വാസമില്ലാത്ത മന്ത്രി, ഗ്രഹങ്ങളെ ആശ്രയിക്കുകയാണെന്നും അവര്‍ ഒരു സാമ്പത്തിക ജ്യോതിഷിയെ നിയമിക്കുന്നത് നന്നാകുമെന്നുമാണ് ചിദംബരത്തിന്റെ പരിഹാസം.
സ്പേസ് ടെലിസ്കോപ്പുമായി ബന്ധപ്പെട്ട് നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതിനെതുടര്‍ന്നാണ് ചിദംബരം മറുപടിയുമായി രംഗത്തുവന്നത്.
പണപ്പെരുപ്പം 7.01ശതമാനവും തൊഴിലില്ലായ്മ 7.8 ശതമാനവും രേഖപ്പെടുത്തിയ സന്ദര്‍ഭത്തില്‍ ധനകാര്യ മന്ത്രി ഗ്രഹങ്ങളുടെ ചിത്രം ട്വീറ്റ് ചെയ്തതില്‍ ഞങ്ങള്‍ക്ക് അത്ഭുതമില്ലെന്നാണ് ചിദംബരത്തിന്റെ ട്വീറ്റ്.
മന്ത്രി ഒരു 'മുഖ്യ സാമ്പത്തിക ജ്യോതിഷി'യെ നിയമിക്കുന്നതാണ് നല്ലതെന്നും ചിദംബരം പറഞ്ഞു. നേരത്തെ മന്ത്രിക്കെതിരെ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. തകര്‍ന്ന് കിടക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനേക്കാള്‍ മന്ത്രിക്ക് താത്പര്യം യുറാനസ്, പ്ലൂട്ടോ എന്നീ ഗ്രങ്ങളിലൊക്കെയാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..