courtesy; facebook|nellai kannan
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എതിരേ വിവാദ പരമാര്‍ശം നടത്തിയ തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ നെല്ലായ് കണ്ണനെതിരേ പോലീസ് കേസെടുത്തു. ഞായറാഴ്ച തിരുനല്‍വേലിയില്‍ നടന്ന എസ്ഡിപിഐ യോഗത്തില്‍ നരേന്ദ്ര മോദിയേയും അമിത് ഷായെയും ഇല്ലാതാക്കാന്‍ നെല്ലായ് കണ്ണന്‍ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
'അമിത്ഷാ എന്നൊരു മനുഷ്യനുണ്ട്. പ്രധാനമന്ത്രിയുടെ തലച്ചോറാണയാള്‍. അമിത് ഷാ തീര്‍ന്നാല്‍ പിന്നെ നരേന്ദ്ര മോദിയില്ല. ഇവരെ അവസാനിപ്പിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ നിങ്ങളാരും അത് ചെയ്യുന്നില്ല' എന്ന നെല്ലായ് കണ്ണന്റെ പരാമര്‍ശമാണ് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
വിവാദ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ നെല്ലായ് കണ്ണനെതിരേ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ തമിഴ്‌നാട് പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 504, 505 വകുപ്പുകള്‍ പ്രകാരമാണ് നെല്ലായ് കണ്ണനെതിരേ പോലീസ് കേസെടുത്തത്.
അതേസമയം കേസെടുത്തെങ്കിലും നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരേ തമിഴ്‌നാട് ബിജെപി നേതൃത്വം രംഗത്തെത്തി. പോലീസ് നടപടി ഇനിയും വൈകിയാല്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, സിപി രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് എച്ച് രാജ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ നെല്ലായ് കണ്ണനെ ബിജെപി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു.
Content Highlights; congress leader Nellai Kannan booked for his speech against prime minister


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..