മിലിന്ദ് ദേവറ, ഇ. ശ്രീധരൻ| Photo: PTI, Mathrubhumi
ന്യൂഡല്‍ഹി: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌ര.
ട്വിറ്ററിലൂടെ ആയിരുന്നു മിലിന്ദിന്റെ പ്രതികരണം. തികഞ്ഞ പ്രൊഫഷണലും വൈദഗ്ധ്യമുള്ള എന്‍ജിനീയറും ബ്യൂറോക്രാറ്റുമാണ് ശ്രീധരനെന്ന് മിലിന്ദ് പറയുന്നു.
ഇ. ശ്രീധരന്റെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെ സ്വാഗതം ചെയ്യാന്‍ ഒരാള്‍ ബി.ജെ.പി. അനുഭാവിയാകണമെന്നില്ല. ഒരു തികഞ്ഞ പ്രൊഫഷണലും രാജ്യത്തെ വൈദഗ്ധ്യമുള്ള എന്‍ജിനീയര്‍-ബ്യൂറോക്രാറ്റുകളില്‍ ഒരാളുമാണ് അദ്ദേഹം. അദ്ദേഹത്തെ പോലുള്ളവരെ നമ്മുടെ രാഷ്ട്രീയത്തിന് ഇനിയും ആവശ്യമുണ്ട്- എന്നിങ്ങനെ ആയിരുന്നു ദേവ്‌രയുടെ ട്വീറ്റ്.
content highlights: congress leader milind deora welcomes e sreedharan's entry to politics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..