indira hridayesh
ഇന്ദിര ഹൃദയേഷ്| File Photo: PTI 

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡിലെ പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ്(80)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച ന്യൂഡല്‍ഹിയിലായിരുന്നു അന്ത്യം. 

ഹല്‍ദ്വാനിയില്‍നിന്നുള്ള നിയമസഭാംഗമായിരുന്നു ഇന്ദിര. 

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ദിരയുടെ വിയോഗത്തില്‍ അനുശോചനം പ്രകടിപ്പിച്ചു. നിരവധി സാമൂഹിക സേവന പരിശ്രമങ്ങളില്‍ ഇന്ദിര മുന്‍പന്തിയിലുണ്ടായിരുന്നെന്നും നിയമസഭാംഗമെന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും മോദി അനുസ്മരിച്ചു.

content highlights: congress leader indira hridayesh passes away