ന്യൂഡല്‍ഹി: അമേരിക്കയില്‍ നരേന്ദ്രമോദി എത്തിയത് ഇന്ത്യന്‍ പ്രധാനമന്ത്രിയായാണെന്നും അല്ലാതെ പ്രസിഡന്റ് ട്രംപിന്റെ സ്റ്റാർ ക്യാമ്പയിനർ ആയല്ലെന്നും ഓർമ്മിപ്പിച്ച് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. അമേരിക്കയിലെ ഹൗഡി മോദി പരിപാടിക്കെതിരേ രൂക്ഷവിമര്‍ശനമാണ് രാജ്യസഭാ എം.പിയായ ആനന്ദ് ശര്‍മ നടത്തിയത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് അമേരിക്കയില്‍ പോയത്, അല്ലാതെ അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ സ്റ്റാര്‍ ക്യാമ്പയിനര്‍ ആയിട്ടല്ല എന്ന് ഓർമപ്പെടുത്തുകയാണ്. മറ്റൊരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയകളുമായി ബന്ധപ്പെടില്ലെന്ന ഇന്ത്യയുടെ വിദേശനയത്തിന്റെ ലംഘനമാണ് മോദി നടത്തിയത്- അദ്ദേഹം ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ സന്ദദ് വ്യവസ്ഥയെ വീണ്ടും കരുത്തുറ്റതാക്കി മാറ്റിയ നേതാവാണ് ട്രംപ്. വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് അദ്ദേഹം. ട്രംപ് സര്‍ക്കാര്‍ വീണ്ടും ഭരണത്തില്‍ വരട്ടേയെന്ന് മോദി പറഞ്ഞിരുന്നു. തുടര്‍ന്ന് രൂക്ഷവിമര്‍ശനമാണ് മോദിക്കെതിരേ ഉയര്‍ന്നത്. 

Content Highlights: Congress leader Anand Sharma hits out modi in Howdy Modi