മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനിടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേല്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ഗഡ്കരിയുടെ വീട്ടില്‍ എത്തിയാണ് അഹമ്മദ് പട്ടേല്‍ ചര്‍ച്ച നടത്തിയത്.

മഹാരാഷ്ട്ര വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഗഡ്കരി രംഗത്തിറങ്ങുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കോണ്‍ഗ്രസ് നേതാവിന്റെ സന്ദര്‍ശനം. മഹരാഷ്ട്ര വിഷയത്തില്‍ ഇടപെട്ട ആര്‍.എസ്.എസും പ്രശ്‌നപരിഹാരത്തിനായി ഗഡ്കരിയെ നിയോഗിച്ചിരുന്നു. 

എന്നാല്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് അഹമദ് പട്ടേല്‍ പറഞ്ഞു. പൊതുവെ പ്രതിപക്ഷവുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളായാണ് ഗഡ്കരി അറിയപ്പെടുന്നത്. അരുണ്‍ ജെറ്റ്‌ലിയുടെ മരണ ശേഷം പ്രതിപക്ഷവുമായി ബന്ധപ്പെടാനുള്ള കണ്ണിയായി ബി.ജെ.പി ഗഡ്കരിയെ നിയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

content highlights: congress leader Ahmed Patel Meets Gadkari