'ഭരണകാലഘട്ടത്തിൽ കോൺഗ്രസ് ചാരപ്പണിയിലെ ജെയിംസ് ബോണ്ട്'; പെഗാസസ് പ്രതിഷേധത്തിൽ കേന്ദ്രമന്ത്രി


ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പാർലിമെന്റിൽ പ്രതിപക്ഷം ഉയർത്തുന്ന പ്രതിഷേങ്ങൾക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ഭരണത്തിലിരിക്കുമ്പോൾ കോൺഗ്രസ് ചാരവർത്തിയുടെ ജെയിംസ് ബോണ്ടായിരുന്നുവെന്ന് നഖ്വി പറഞ്ഞു.

ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പലപ്പോഴായി സഭ നിർത്തേണ്ടി വന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

അധികാരത്തിലിരിക്കുമ്പോൾ ചാരവൃത്തിയുടെ ജെയിംസ്ബോണ്ടായിരുന്നു കോൺഗ്രസ്. എന്നാൽ ഇപ്പോൾ കെട്ടിച്ചമച്ച വിഷയത്തിൽ കോൺഗ്രസ് പാർലിമെന്റിൽ പ്രതിഷേധിക്കുകയാണ്. ഈ വ്യാജ വാർത്തകളിൽ പ്രതിഷേധിച്ച് പാർലമെന്റ് സമയം വെറുതെ നഷ്ടപ്പെടുത്തുകയാണ്. മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.

ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സർക്കാർ ചർച്ച ചെയ്യാൻ തയ്യാറാണ്. എന്നാൽ പ്രതിപക്ഷം രാജ്യസഭയുടേയും ലോക്സഭയുടേയും സുഖമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുമെന്ന വാർത്തകളോടും അദ്ദേഹം പ്രതികരിച്ചു. അത്തരത്തിലുള്ള വാർത്തകളൊന്നും ശരിയല്ലെന്നും മുൻ നിശ്ചയിച്ചപ്രകാരം ഓഗസ്റ്റ് 13 വരെ പാർലമെന്റ് സമ്മേളനം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Content Highlights: Congress 'James Bond of spying' when in govt says union minister mukthar abbas Naqvi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented