യോഗി ആദിത്യനാഥ് | Photo: ANI
കുശിനഗര്‍: രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവാണ് കോണ്‍ഗ്രസ് എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുശിനഗറില്‍ ഔദ്യോഗിക പരിപാടിക്കിടെയാണ് കോണ്‍ഗ്രസിനെതിരേ യോഗി രൂക്ഷവിമര്ശമുന്നയിച്ചത്.
കോണ്‍ഗ്രസ് ആണ് രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവ്. രാജ്യത്തെ വേദനിപ്പിക്കുന്ന ആളുകളെ സഹിക്കേണ്ടതില്ല. രാജ്യത്ത് മാഫിയകള്‍ക്ക് അഭയം നല്‍കുന്നത് കോണ്‍ഗ്രസാണെന്നും യോഗി ആരോപിച്ചു.
'കോണ്‍ഗ്രസ് രാജ്യത്തെ മുറിവേല്‍പ്പിക്കുന്നു. ആളുകള്‍ക്ക് രാമനിലുള്ള വിശ്വാസത്തെ അവര്‍ അപമാനിക്കുന്നു. മാഫിയകള്‍ക്ക് അഭയം നല്കുന്നു. എന്നാല്‍ വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്. മാഫിയകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം മാത്രമാണ് ബിജെപി നല്‍കുന്നത്. രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള വഴി തെളിയിക്കുന്നത് ബിജെപിയാണ്. എവിടെ ബിജെപിയുണ്ടോ അവിടെ എല്ലാവര്ക്കും ബഹുമാനം ലഭിക്കും. വിശ്വാസങ്ങള്‍ ആദരിക്കപ്പെടും' യോഗി അഭിപ്രായപ്പെട്ടു.
രാജ്യത്തിന് വേദന മാത്രമല്ല, തൊഴിലില്ലായ്മയും അഴിമതിയുമാണ് കോണ്‍ഗ്രസിലൂടെ ഉണ്ടാവുന്നത്. കോണ്‍ഗ്രസിന് കീഴില്‍ മാഫിയ രാജ് ആണ് രാജ്യത്തുള്ളത്. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും എന്താണ് ജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നത് എന്നും യോഗി ചോദിച്ചു.
'രാമന്റെ ഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്ത താലിബാന് അനുകൂല, ജാതി, രാജവംശത്തിന്റെ മാനസികാവസ്ഥ സംസ്ഥാനത്തെ ജനങ്ങള്‍ സഹിക്കില്ല. ഓര്‍ക്കുക! തേള് എവിടെയുണ്ടെങ്കിലും അത് കടിക്കും. മോദിജി രാജ്യത്ത് മുത്തലാഖ് നിര്‍ത്തലാക്കി, പക്ഷേ ചില സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ പ്രസ്താവന നിങ്ങള്‍ വായിച്ചിരിക്കണം. അവര്‍ താലിബാന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിട്ടുണ്ട്. പാകിസ്ഥാന് അനുകൂല ഭീകരര്‍ ഇന്ന് രാജ്യത്ത് എവിടെയും ഒളിത്താവളം കണ്ടെത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: 'Congress is the mother of terrorism,' says Yogi Adityanath; adds 'BJP heals the citizens'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..