പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്ലാരിയിൽ സംസാരിക്കുന്നു |ഫോട്ടോ:PTI
ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസിനകത്തെ ഉള്‍പ്പോരിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എം.എല്‍.എ.മാരെ വിശ്വാസമില്ലാത്ത സര്‍ക്കാരും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തിനെ വിശ്വാസമില്ലാത്ത എം.എല്‍.എ.മാരുമാണ് രാജസ്ഥാൻ കോണ്‍ഗ്രസിലുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു. കോൺഗ്രസ് നേതാക്കളായ അശോക് ഗെഹ്‌ലോത്തും സച്ചൻ പൈലറ്റും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം.
സര്‍ക്കാരിലെ എല്ലാവരും പരസ്പരം ഇകഴ്ത്തുന്നതില്‍ മത്സരിക്കുകയാണ്. മുഖ്യമന്ത്രിക്കസേര അഞ്ചുവര്‍ഷവും ഇങ്ങനെ കുഴപ്പത്തിലായിക്കഴിഞ്ഞാല്‍ രാജസ്ഥാന്റെ വികസനം ആര് ശ്രദ്ധിക്കും?, മോദി ചോദിച്ചു. രാജസമന്ദില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അശോക് ഗെഹ്‌ലോത്തിന്റെ നേതാവ് സോണിയാ ഗാന്ധിയല്ല, വസുന്ധര രാജെയാണെന്ന് മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2020-ല്‍ സച്ചിന്റെ നേതൃത്വത്തിലുള്ള വിമത എം.എല്‍.എ.മാര്‍ തന്നെ താഴെയിറക്കാന്‍ ശ്രമിച്ചെന്നും ബി.ജെ.പി. നേതാക്കളായ വസുന്ധര രാജെയും മറ്റു രണ്ട് ബി.ജെ.പി. നേതാക്കളും വിമത എം.എല്‍.എ.മാരുടെ ഈ നീക്കത്തെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചെന്നും ഗെഹ്‌ലോത്ത് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു സച്ചിന്റെ പരാമര്‍ശം.
Content Highlights: congress infighting, rajasthan, ashok gehlot, sachin pilot, pm narendra modi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..