മനോജ തിവാരി, സുശാന്ത് സിങ് രജ്പുത് | Photo: IANS
പട്ന: നടന് സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണന്ന ആരോപണവുമായി ബിജെപി നേതാവ് മനോജ് തിവാരി. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സുശാന്ത് സിങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലുകളാണ് കേസില്‍ വേഗം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിച്ചത്.- മനോജ് തിവാരി പറഞ്ഞു. ബങ്കയിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞായറാഴ്ചയാണ് ബിജെപിക്ക് വേണ്ടി മനോജ് തിവാരിയും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
ബിഹാര്‍ സ്വദേശിയായ സുശാന്ത് സിങ് രജ്പുതിനെ ജൂണ്‍ 14നാണ് മുബൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. താരം ആത്മഹത്യ ചെയ്തതാണെന്നാണ് മുംബൈ പോലീസ് കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് സുശാന്തിന്റെ പിതാവ് ബിഹാര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് സുശാന്തിന്റെ സുഹൃത്തായ റിയ ചക്രബര്‍ത്തിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്.
Content Highlights: 'Congress’ hand behind Sushant Singh Rajput’s murder,' says Manoj Tiwari in poll-bound Bihar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..