കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ രാജ്യം പാപ്പരാകുന്ന സ്ഥിതിയിലെത്തിക്കും- മോദി


1 min read
Read later
Print
Share

'2014-നു മുമ്പത്തെ സ്ഥിതി അതായിരുന്നില്ല. അഴിമതിക്കെതിരായ പോരാട്ടവുമായി ജനം തെരുവിലായിരുന്നു. പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ പതിവായിരുന്നു. റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രണത്തിലാണ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്'

പ്രധാനമന്ത്രി മോദി അജ്മീറിൽ | Photo - PTI

അജ്മീര്‍ (രാജസ്ഥാന്‍): കര്‍ണാടകയില്‍ കോണ്‍ഗ്രസ് വന്‍ വിജയംനേടിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ അജ്മീറില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണിത്.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ പുതിയ ഫോര്‍മുലയെന്ന് അദ്ദേഹം പറഞ്ഞു. ഈ വാഗ്ദാനങ്ങള്‍ നടപ്പിലാകുമോ ? ഇത്തരം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ രാജ്യത്തെ പാപ്പരാക്കും - അദ്ദേഹം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്നാണ് ജനം ആശ്ചര്യപ്പെടുന്നത്. എന്നാല്‍ പണമല്ല പ്രശ്‌നം. ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് അമ്പത് വര്‍ഷംമുമ്പ് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതാണ്. എന്നാല്‍ പാവപ്പെട്ടവരോട് കാട്ടിയ വഞ്ചന ആയിരുന്നു ആ വ്ഗാദനം.

പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കുകയും അവരെ ദരിദ്രരായി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതി. രാജസ്ഥാനിലെ ജനങ്ങള്‍ അതിന്റെ ഫലം അനുഭവിച്ചതാണ്. രാജസ്ഥാനിലെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും തമ്മിലടിക്കുകയാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ജനങ്ങളെ സേവിക്കുകയും അവര്‍ക്ക് സത്ഭരണം കാഴ്ചവെക്കുകയും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.

2014-നു മുമ്പത്തെ സ്ഥിതി അതായിരുന്നില്ല. അഴിമതിക്കെതിരായ പോരാട്ടവുമായി ജനം തെരുവിലായിരുന്നു. പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ പതിവായിരുന്നു. റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രണത്തിലാണ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്തിന്റെ രക്തം ഊറ്റിക്കുടിക്കുകയും വികസനം തടയുകയും ചെയ്യുന്ന അഴിമതി നിറഞ്ഞ ഒരു സംവിധാനം കോണ്‍ഗ്രസ് വളര്‍ത്തിയെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. മാസങ്ങള്‍ക്കകം രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്ത് പ്രധാനമന്ത്രി മോദി പങ്കെടുത്ത റാലി നടക്കുന്നത്.

Content Highlights: Congress formula of guarantees will leave country bankrupt - PM Modi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
money

1 min

ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലേക്കെത്തിയത് 9,000 കോടി രൂപ; നിമിഷങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ച് ബാങ്ക്

Sep 21, 2023


modi, trudeau

1 min

കടുത്ത നടപടിയുമായി ഇന്ത്യ; കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചു

Sep 21, 2023


Sukha Duneke

1 min

ഖലിസ്ഥാൻ ഭീകരവാദി കാനഡയിൽ കൊല്ലപ്പെട്ടു: കൊലപാതകം ഇന്ത്യ - കാനഡ ബന്ധം ഉലയുന്നതിനിടെ

Sep 21, 2023


Most Commented