ന്യൂഡല്‍ഹി: ഭാവിയില്‍ കോണ്‍ഗ്രസിന്റെ ധനകാര്യമന്ത്രി തന്റെ ഐപാഡിലായിരിക്കും ബജറ്റുമായി വരുകയെന്ന് മുന്‍ ധനകാര്യമന്ത്രി പി.ചിദംബരം. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിനായി ബജറ്റ് ഫയല്‍ തുണിയില്‍ പൊതിഞ്ഞെത്തിയ നിര്‍മല സീതാരാമനെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കോണ്‍ഗ്രസിന്റെ ധനകാര്യമന്ത്രി ഭാവിയില്‍ തന്റെ ഐപാഡിലായിരിക്കും ബജറ്റ് അവതരിപ്പിക്കുക- പി.ചിദംബരം പറഞ്ഞു.
Former finance minister P Chidambaram on Finance Minister Nirmala Sitharaman keeping budget documents in four fold red cloth instead of a briefcase: Take it from me, our Congress' finance minister will in future bring an iPad. #UnionBudget2019 pic.twitter.com/SpmEikVAhY
— ANI (@ANI) July 5, 2019
2019-2020 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിരസമാണ്. ആകെ വരുമാനമോ ചെലവോ ധനകമ്മിയോ ഒന്നുംതന്നെ കൃത്യമായി വ്യക്തമാക്കുന്നില്ല. രാജ്യത്തെ ഒരു വിഭാഗത്തിനും ആശ്വാസം പകരുന്നതല്ല ബജറ്റ്. രാജ്യത്ത് നികുതിയടക്കുന്ന ഓരോരുത്തര്‍ക്കും ഭാരമാകുന്നതാണ് മോദി സര്‍ക്കാരിന്റെ ബജറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാധാരണയായി ബ്രീഫ്കേസുമായാണ് ബജറ്റ് അവതരണത്തിന് ധനമന്ത്രിമാര്‍ എത്താറുള്ളത്. എന്നാല്‍ ഇത്തവണ അശോക ചിഹ്നം പതിച്ച ചുവന്ന തുണിയില്‍ പൊതിഞ്ഞ ഫയലുകളുമായാണ് നിര്‍മലാ സീതാരാമന്‍ തന്റെ ആദ്യ ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്. ഇതിനെ തുടര്‍ന്നാണ് ചിദംബരത്തിന്റെ ഐപാഡ് പരാമര്‍ശമുണ്ടായത്.
Content Highlights: Congress finance minister will in future bring an iPad, p chidambaram, Union Budget 2019