പ്രതീകാത്മകചിത്രം| Photo: PTI
ഷിംല: ഹിമാചല്‍ പ്രദേശില്‍ പാര്‍ട്ടിയിലെ 30 നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച പുറത്തുവരാനിരിക്കെയാണ് നടപടി. തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. 30 പേരെയും അടുത്ത ആറുവര്‍ഷത്തേക്കാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍നിന്ന് സ്വീകരിച്ച ഒരു പ്രമേയത്തെച്ചൊല്ലിയാണ് പാര്‍ട്ടി നടപടിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രതിഭാ സിങ് അറിയിച്ചു. ധീരേന്ദര്‍ സിങ് ചൗഹാന്, സന്തോഷ് ദൊര്ഗ, കുല്‍ദീപ് ഒക്ത, അനീഷ് ദിവാന് ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. എല്ലാവരും ഷിംല ജില്ലയില്‍നിന്നുള്ളവരാണ്.
നവംബര്‍ 12-ന് നടന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസമാണ് വ്യാഴാഴ്ച. 68 സീറ്റുകളിലേക്കാണ് മത്സരം. ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നും നേരിയ വിജയസാധ്യത ബി.ജെ.പി.ക്കാണെന്നുമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍.
Content Highlights: congress expels 30 leaders for anti party activities in himachal pradesh
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..