Photo: PTI
ന്യൂഡല്‍ഹി: രാജ്യം ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴെല്ലാം ഇന്ത്യയ്‌ക്കെതിരെ പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. പ്രതിദിന വാക്‌സിനേഷന്‍ കണക്കില്‍ റെക്കേര്‍ഡ് നേട്ടം സൃഷ്ടിച്ചെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് നഡ്ഡയുടെ പ്രതികരണം.
'ഇന്ത്യ മുടന്തിനീങ്ങുകയല്ല, പൗരന്മാരുടെ കരുത്തില്‍ കുതിക്കുകയാണ്. തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് നേട്ടത്തിനു ശേഷമുള്ള അടുത്ത രണ്ട് ദിവസങ്ങളിലും രാജ്യത്ത് 50 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.' എന്നാല്‍ ഇത് കോണ്‍ഗ്രസിന് ഇഷ്ടമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച വാക്സിനേഷനില്‍ റെക്കോര്‍ഡ് സ്ഥാപിക്കുന്നതിനായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിന് മുമ്പുള്ള ദിവസങ്ങളില്‍ വാക്സിനേഷന്‍ കാര്യമായി നടത്താതെ പൂഴ്ത്തിവെച്ചെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പി ചിദംബരം കേന്ദ്രത്തിനെതിരെ പരിഹാസമുന്നയിച്ചത്.
ഞായറാഴ്ച പൂഴ്ത്തിവെക്കും. തിങ്കളാഴ്ച വാക്സിനേഷന്‍ നടത്തും. ചൊവ്വാഴ്ച വീണ്ടും പിന്നോട്ട് പോകും. അതാണ് പ്രതിരോധ കുത്തിവെപ്പിന്റെ ലോക റെക്കോര്‍ഡിന് പിന്നിലെ രഹസ്യം' എന്നായിരുന്നു ചിദംബരം ട്വീറ്റ് ചെയ്തത്. ഇതിനെതിരെയാണ് ബിജെപി ദേശീയ നേതാവ് രംഗത്തെത്തിയത്.
രാജ്യത്ത് വാക്സിന്‍ വിതരണത്തില്‍ തിങ്കളാഴ്ച റെക്കോഡിടുകയും ചൊവ്വാഴ്ച ഗണ്യമായി കുറയുകയും ചെയ്തിരുന്നു. തിങ്കളാഴ്ച 88 ലക്ഷം ഡോസുകള്‍ വിതരണം ചെയ്തപ്പോള്‍ ചൊവ്വാഴ്ച വിതരണം ചെയ്യാനായത് 54.22 ലക്ഷം ഡോസ് വാക്സിനായിരുന്നു.
Content Highlights: Congress'' culture to ''attack'' Indians whenever country accomplishes record: Nadda
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..