മുംബൈ: മഹാരാഷ്ട്രാ സര്‍ക്കാരില്‍ ഭിന്നത. ഭീമാ കൊറേഗാവ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യെ അനുവദിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.
'നിങ്ങള്‍ക്ക് (ഉദ്ധവ് താക്കറെ) അധികാരമുണ്ടാകാം. എന്നാല്‍ അത് വിവേകത്തോടെ ഉപയോഗിക്കണം. ഞങ്ങളുടെ മന്ത്രിമാരും ഇവിടെയുണ്ട്. അവര്‍ എതിര്‍ക്കും' - ഖാര്‍ഗെ പറഞ്ഞു. ഭീമാ കൊറേഗാവ് കേസില്‍ ഉദ്ധവിനെതിരെ വിമര്‍ശവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പുണെ പോലീസ് അന്വേഷിക്കുന്ന കേസ് കേന്ദ്രത്തിന് കൈമാറുന്നത് ശരിയല്ലെന്ന് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ശിവസേന നേതൃത്വം നല്‍കുന്ന മഹാ വികാസ് അഖാഡിയില്‍ കോണ്‍ഗ്രസും എന്‍സിപിയും ഘടകകക്ഷികളാണ്. ഉദ്ധവിന്റെ നീക്കത്തെ വിമര്‍ശിച്ച് മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഭീമാ കൊറേഗാവ് കേസില്‍ തന്നെ മറികടന്നാണ് ഉദ്ധവ് തീരുമാനമെടുത്തതെന്ന് ദേശ്മുഖ് ആരോപിച്ചിരുന്നു.
മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്. 2017 ഡിസംബര്‍ 31 ന് പുണെയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവര്‍ നടത്തിയ പ്രസംഗങ്ങളാണ് ഭീമാ കൊറേഗാവ് സംഘര്‍ഷത്തിന് വഴിതെളിച്ചതെന്നാണ് പോലീസിന്റെ ആരോപണം. മാവോവാദികളുടെ പിന്തുണയോടെയാണ് യോഗം നടത്തിയതെന്നാണ് പുണെ പോലീസ് പറയുന്നത്.
Content Highlights: Congress criticises Udhav for NIA probe on Bhima Koregaon case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..