വിമത നേതാക്കള്‍ സോണിയയെ കണ്ടതിന് പിന്നാലെ നാല് സംസ്ഥാനങ്ങളില്‍ പുനഃസംഘടനയ്ക്ക് നീക്കം


സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും | Photo: PTI

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സംഘടനാ നേതൃത്വതലത്തില്‍ പുനഃസംഘടനയ്ക്ക് നീക്കം. തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് നേതൃമാറ്റമുണ്ടാകുക. ഇന്നലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിന് പിന്നാലെയണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. യോഗത്തില്‍ ഹൈക്കമാന്‍ഡ് നേതാക്കളും തിരുത്തല്‍വാദി നേതാക്കളും പങ്കെടുത്തിരുന്നു.

ഹൈദരാബാദ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ദയും സ്ഥാനമൊഴിഞ്ഞിരുന്നു.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി അസാം, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് മൂന്ന് വീതം എഐസിസി സെക്രട്ടറിമാരേ സോണിയാ ഗാന്ധി നിയമിച്ചു. പുതിയ നിയമിക്കപ്പെട്ട സെക്രട്ടറിമാര്‍ രണ്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരെ സഹായിക്കും.

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നലെ കോണ്‍ഗ്രസ് തിരുത്തല്‍വാദി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസിലെ നേതൃമാറ്റത്തെച്ചൊല്ലി മാസങ്ങള്‍ നീണ്ട ആഭ്യന്തര കലഹത്തിനുശേഷമുള്ള അനുരഞ്ജനത്തിലേക്കുള്ള ആദ്യപടിയായിരുന്നു കൂടിക്കാഴ്ച.

Content Highlights: Congress Begins Reshuffle In Four States After Meeting With Rebels


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented