ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ ബി ജെ പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് മോദിക്കെതിരെ രംഗത്തെത്തിയത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന്റെ 500-ാം ദിവസമാണിന്ന്. ഒരു വ്യക്തിയുടെ മണ്ടന്‍ ആശയം മൂലം ജീവന് നഷ്ടമായ എല്ലാ നിരപരാധികളെയും ഈ ദിവസം ഞങ്ങള്‍ ഓര്‍മിക്കുന്നു. ഡിമോ ഡിസാസ്റ്റര്‍ എന്ന ഹാഷ്ടാഗോടെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഈ ട്വിറ്റര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ട്വീറ്റിനൊപ്പം ഒരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെ- "ഓരോരുത്തര്‍ക്കും കമ്പിളിപ്പുതപ്പ് നല്‍കാമെന്ന് നേതാവു പറഞ്ഞപ്പോള്‍ ആഹ്ലാദിച്ച ചെമ്മരിയാടുകളെയാണ് ഡീമോണിട്ടൈസേഷന് ഞങ്ങളെ ഓര്‍മിപ്പിക്കുന്നത്. എവിടെ നിന്നാണ് കമ്പിളിനൂല്കിട്ടുകയെന്ന് ഒരാട് ചോദിക്കുന്നതുവരെ ആ ചെമ്മരിയാടുകള്‍ ആഹ്ലാദിച്ചു". ആട്ടിന്‍പറ്റത്തിനു നടുവില്‍ നില്ക്കുന്ന മോദിയുടെ ചിത്രവും ഒപ്പം കൊടുത്തിട്ടുണ്ട്.
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡീമോണിട്ടൈസേഷനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
content highlights: Congress attacks modi and bjp on the 500th day of demonetisation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..