'അധ്യക്ഷ സ്ഥാനാര്‍ഥികളെ കുറിച്ച് പ്രസ്താവനകള്‍ വേണ്ട'; പാര്‍ട്ടിവക്താക്കള്‍ക്ക് കോണ്‍ഗ്രസ് നിര്‍ദേശം


എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് | Photo : ANI

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുമായി ബന്ധപ്പെട്ട് അനാവശ്യമായ പരാമര്‍ശം ഒഴിവാക്കണമെന്ന് പാര്‍ട്ടി വക്താക്കള്‍ക്കും ഭാരവാഹികള്‍ക്കും കോണ്‍ഗ്രസിന്റെ നിര്‍ദേശം. എഐസിസി ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്റംഗവുമായ ജയറാം രമേശാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് ഗൗരവ് വല്ലഭ് പ്രതികരിച്ചതിന് പിന്നാലെയാണ് ജയറാം രമേശ് പാര്‍ട്ടിയംഗങ്ങള്‍ക്ക് സന്ദേശം കൈമാറിയത്. ഒക്ടോബറിലാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.

വ്യക്തിതാത്പര്യങ്ങള്‍ക്കുപരിയായി തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ എല്ലാവരും ശ്രദ്ധ ചെലുത്തണമെന്ന് ജയറാം രമേശ് പാര്‍ട്ടി ഭാരവാഹികളോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സഹപ്രവര്‍ത്തകനെ കുറിച്ച് പ്രസ്താവനകളോ പരാമര്‍ശങ്ങളോ നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരവും സുതാര്യവുമായ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്തുന്ന, തികച്ചും സ്വതന്ത്രമായ തിരഞ്ഞെടുപ്പധികാരമുള്ള ഏക രാഷ്ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഒക്ടോബര്‍ 17-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനേക്കാള്‍ ഭാരത് ജോഡോ യാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജയറാം രമേശ് നിര്‍ദേശിച്ചു.

ശശി തരൂരിനേക്കാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ യോഗ്യന്‍ അശോക് ഗഹലോതാണെന്നായിരുന്നു ഗൗരവ് വല്ലഭിന്റെ പരാമര്‍ശം. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിജെപിയെ പരാജയപ്പെടുത്തിയത് ഗഹലോത്തിന്റെ ബുദ്ധിപരമായ നീക്കങ്ങളാണെന്നും കഴിഞ്ഞ എട്ട് വര്‍ഷമായി സോണിയ ഗാന്ധിയ്ക്ക് കത്തുകള്‍ അയക്കുക മാത്രമാണ് ശശി തരൂര്‍ ചെയ്തുവരുന്നതെന്നുമായിരുന്നു ഗൗരവ് പറഞ്ഞത്. തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ഗൗരവ് വല്ലഭ് ട്വിറ്ററില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Content Highlights: Congress, asks, spokespersons, refrain from, commenting,president candidates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented