ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് കെജ്രിവാള് സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ശുദ്ധമായ വെള്ളം പോലും കൊടുക്കാന്‍ കെജ്രിവാളിന് സാധിക്കുന്നില്ല. ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിഷമുള്ള വെള്ളമാണ് കുടിക്കാന്‍ കൊടുക്കുന്നത് എന്ന് ബിഐഎസ് സര്‍വേയില്‍ പറയുന്നുണ്ട്. എന്നാല്‍ ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് അവര്‍ ബിരിയാണിയാണ് നല്‍കുന്നത്. - ആദിത്യനാഥ് പറഞ്ഞു
നരേന്ദ്രമോദി പ്രധാനമന്ത്രിയായതുമുതല്‍ എല്ലാ തീവ്രവാദികളെയും തിരിച്ചറിഞ്ഞ് അവര്‍ക്ക് ബിരിയാണിക്ക് പകരം വെടിയുണ്ടകളാണ് നല്‍കുന്നതെന്നും യോഗി പറഞ്ഞു.' കശ്മീരില്‍ കല്ലെറിയുന്നവര്‍ പാകിസ്താനില്‍ നിന്ന് പണം കൈപറ്റിയാണ് പൊതുമുതല്‍ നശിപ്പിച്ചിരുന്നത്. കെജ് രിവാളിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും അവരെ പിന്തുണച്ചിരുന്നു. എന്നാല്‍ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ അതെല്ലാം നിലച്ചു. അതുപോലെ പാകിസ്താന് തീവ്രവാദികളെ നമ്മുടെ പട്ടാളക്കാര്‍ നരകത്തിലേക്കയക്കും. കെജ് രിവാളും കോണ്‍ഗ്രസും അവര്‍ക്ക് ബിരിയാണിയാണ് നല്‍കിയിരുന്നത്. ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് വെടിയുണ്ടകളാണ്.' ഡല്‍ഹിയില്‍ സംഘടിപ്പിച്ച മറ്റൊരു റാലിയില്‍ അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ കരവല്‍ നഗര്‍, ആദര്‍ശ് നഗര്‍, നരേല, രോഹിണി എന്നിവിടങ്ങളിലായി നടന്ന റാലികളില്‍ ആദിത്യനാഥ് പങ്കെടുത്തിരുന്നു.
Content Highlights: Congress and Kejriwal used to feed terrorists biryani, but we feed them bullets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..