
രജിനികാന്ത്. Photo: AFP
ചെന്നൈ: സാമൂഹിക പരിഷ്കര്‍ത്താവ് 'പെരിയാര്‍' ഇ.വി. രാമസാമിയെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് നടന് രജിനികാന്തിനെതിരെ പോലീസില്‍ പരാതി. തമിഴ്നാട്ടിലെ ദ്രാവിഡര്‍ വിടുതലൈ കഴകം (ഡി.വി.കെ.) പ്രസിഡന്റ് കൊളത്തൂര്‍ മണിയാണ് രജിനികാന്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. രജിനികാന്ത് നിരുപാധികം മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനുവരി 14ന് ചെന്നൈയില്‍ നടന്ന തമിഴ് മാസിക തുഗ്ലക്കിന്റെ അമ്പതാം വാര്‍ഷിക സമ്മേളനത്തില്‍ രജിനികാന്ത് നടത്തിയ പ്രസംഗമാണ് വിവാദത്തിന് കാരണമായത്. 1971ല്‍ സേലത്ത് പെരിയാര്‍ സംഘടിപ്പിച്ച റാലിയില്‍ ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങള്‍ ചെരിപ്പുമാലയിട്ട് ഉപയോഗിച്ചു. എന്നാല്‍ മറ്റൊരു പ്രസിദ്ധീകരണവും ഈ വാര്‍ത്ത നല്‍കിയില്ല. ചോ രാമസ്വാമി മാത്രമാണ് അദ്ദേഹത്തിന്റെ തുഗ്ലക്കില്‍ വാര്‍ത്ത നല്കിയതും വിമര്‍ശനം ഉന്നയിച്ചതെന്നുമായിരുന്നു രജിനികാന്തിന്റെ വാക്കുകള്‍.
എന്നാല്‍ രജിനികാന്ത് പറഞ്ഞത് പച്ചക്കള്ളമാണെന്ന് കൊളത്തൂര്‍ മണി ആരോപിച്ചു. പെരിയാറിന്റെ യശസ്സിനെ താറടിക്കാനുള്ള ഗൂഢശ്രമമാണ്. രജിനികാന്ത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ബി.ജെ.പിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനു വേണ്ടിയാണ്. പെരിയാറിനെതിരെ ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നത് തങ്ങള്‍ക്ക് സഹിക്കാനാകില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.
content highlights: complaint against actor rajinikanth for comment against periyar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..