അമിത് ഷാ |ഫോട്ടോ:PTI
ഖോവയ്: ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ജനവിരുദ്ധമായിട്ടാണ് ഇരുപാര്‍ട്ടികളും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അവർ അഴിമതി നടത്തുന്നവരാണെന്നും അമിത് ഷാ പറഞ്ഞു.
'കമ്മ്യൂണിസ്റ്റുകള്‍ ക്രിമിനലുകളാണ്. കോണ്‍ഗ്രസ് അഴിമതിക്കാരാണ്. ഇരുവരും സംസ്ഥാനത്തിനും ഇവിടുത്തെ ജനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ചവരാണ്. 30 വര്‍ഷത്തോളമുള്ള സിപിഎമ്മിന്റെ ത്രിപുരയിലെ ഭരണവും 15 വര്‍ഷത്തോളമുള്ള കോണ്‍ഗ്രസിന്റെ ഭരണവും അഞ്ചു വര്‍ഷം മാത്രമുള്ള ബിജെപി ഭരണത്തോട് താരതമ്യപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകും', ത്രിപുരയിലെ ഒരു പൊതുപരിപാടിക്കിടെ അമിത് ഷാ പറഞ്ഞു.
പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സുതാര്യമായ ഭരണമാണ് ബിജെപി നടത്തുന്നത്. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുപോലെ അഴിമതിക്കാരാണ്. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും ഒന്നിച്ചിരിക്കുകയാണ്. ബിജെപിക്കെതിരെ ഒരു അഴിമതി ആരോപണം പോലും ഇല്ല. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ബിജെപി വളരെ സുതാര്യമായാണ് ഭരണനിര്‍വഹണം നടത്തുന്നതെന്നും ഷാ പറഞ്ഞു.
ത്രിപുരയിലെ ബിജെപി ഭരണത്തില്‍ കുറ്റകൃത്യനിരക്ക് 30 ശതമാനം കുറഞ്ഞു. 2016-18 കാലയളവില്‍ 250 ഓളം ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടും ഒരു സിപിഎം പ്രവര്‍ത്തകനെ പോലും ഞങ്ങള്‍ ലക്ഷ്യമിട്ടിട്ടില്ല. 27 വര്‍ഷം നീണ്ട കമ്മ്യൂണിസ്റ്റുകാരുടെ ദുര്‍ഭരണം ബി.ജെ.പി മാറ്റിമറിച്ചെന്ന അഭിമാനത്തോടെയാണ് അഞ്ചു വര്‍ഷത്തിന് ശേഷം നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നത്. ഇത്രയും കാലം ആദിവാസി ജനതയോടും അനീതിയാണ് നടത്തിക്കൊണ്ടിരുന്നത്. ബിജെപി ഭരണത്തില്‍ ത്രിപുര ഇപ്പോള്‍ സമാധാനമുള്ള സംസ്ഥാനമായി മാറി. ഇനിയും മുന്നോട്ടുകൊണ്ടുപോകാനുണ്ട്. അതിന് അഞ്ചുവര്‍ഷം മതിയാകില്ല. വികസനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടത്താനുണ്ട്. അതിന് തുടര്‍ച്ച വേണം', അമിത് ഷാ പറഞ്ഞു.
ഈ മാസം 16-നാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കുക. മേഘാലയയ്ക്കും നാഗാലാന്‍ഡിനുമൊപ്പം മാര്‍ച്ച് രണ്ടിന് വോട്ടെണ്ണല്‍ നടക്കും.
Content Highlights: Communists are 'criminals-Congress is 'corrupt', both discarded interests of people-Amit Shah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..